നീ അതിര്‍ത്തിയില്‍ കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണി കട തുടങ്ങിക്കൂടെ; ടോവിനോ ചിത്രം'എടക്കാട് ബറ്റാലിയന്‍ 06' പുതിയ ടീസര്‍ കാണാം

Malayalilife
topbanner
 നീ അതിര്‍ത്തിയില്‍ കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണി കട തുടങ്ങിക്കൂടെ; ടോവിനോ ചിത്രം'എടക്കാട് ബറ്റാലിയന്‍ 06' പുതിയ ടീസര്‍ കാണാം

ടൊവിനോ തോമസ് നായകനായ എറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. പി ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ ടീസര്‍ എത്തി.ടൊവീനോ തോമസാണ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്നതായിരുന്നു ആദ്യ ടീസറെങ്കില്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ ടീസര്‍.

ആദ്യം പുറത്തെത്തിയ ടീസറില്‍ നായിക സംയുക്താ മേനോനൊപ്പം ടൊവീനോ കഥാപാത്രത്തിന്റെ ലഡാക്കിലെ ദൃശ്യങ്ങള്‍ ആയിരുന്നെങ്കില്‍ പുതിയ ടീസറില്‍ കഥാപാത്രത്തിന്റെ നാട്ടിലെ സീക്വന്‍സുകളാണ്.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് നായരാണ് ഈ സിനിമ സംവിധാനം ചെയുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സംയുക്താ മേനോന്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യാ പിളെള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍, ശാലു റഹിം തുടങ്ങിയവാരണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.

Edakkadu Battalion 06 Teaser 2

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES