Latest News

ലാലേട്ടന്റെ ഡ്രാമയോ വാപ്പയുടെ മധുരരാജയോ; ഇന്നു വൈകുന്നേരം ആറു മണിക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യും എന്ന ദുല്‍ഖറിന്റെ പോസ്റ്റില്‍ കണ്‍ഫ്യൂഷനടിച്ച് ആരാധകര്‍

Malayalilife
ലാലേട്ടന്റെ ഡ്രാമയോ വാപ്പയുടെ മധുരരാജയോ; ഇന്നു വൈകുന്നേരം ആറു മണിക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യും എന്ന ദുല്‍ഖറിന്റെ പോസ്റ്റില്‍ കണ്‍ഫ്യൂഷനടിച്ച് ആരാധകര്‍


രാധകര്‍ക്ക് സസ്പന്‍സ് ഒരുക്കി ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്നു വൈകുന്നേരം ആറു മണിയോടെ ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ അത് തന്റെ അടുത്ത ചിത്രമല്ല എന്നും കൂടി പോസ്റ്റില്‍ താരം പറയുന്നുണ്ട്. ഇതു കണ്ടതോടെ ആരാധകര്‍ കണ്‍ഫ്യൂഷനിലും ആകാംഷയിലുമാണ്. 

''ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വൈകിട്ട് 6 മണിയ്ക്ക് ഷെയര്‍ ചെയ്യാന്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്. അത് ഏതു ചിത്രമാണ് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ'', എന്നാണ് തന്റെ പോസ്റ്റിലൂടെ ദുല്‍ഖര്‍ പറയുന്നത്. തന്റെ അടുത്ത റിലീസ് അല്ല അത് എന്നും താരം പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

പോസ്റ്റ് എത്തിയതോടെ ചിത്രം ഏതായിരിക്കും എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. ഒപ്പം പോസ്റ്റിനു താഴെ കമന്റുകളുമായി ആരാധകര്‍ എത്തുന്നുമുണ്ട്. 'ഒരു യമണ്ടന്‍ പ്രേമകഥ', 'തംഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍', 'ഫ്രഞ്ച് വിപ്ലവം', 'മാമാങ്കം', 'മധുരരാജ', 'കുഞ്ഞാലി മരയ്ക്കാര്‍', 'ഒടിയന്‍', 'കായംകുളം കൊച്ചുണ്ണി' എന്നിങ്ങനെ താരവുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ധാരാളം സിനിമകളുടെ പേരുകളൊക്കെ ആരാധകര്‍ കമന്റില്‍ പറയുന്നുണ്ട്.

ഇനി ട്രെയിലര്‍ വരാനിരിക്കുന്ന വലിയ ചിത്രം രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ 'ഡ്രാമ'യാണ്.  'ഡ്രാമ'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സെന്‍സറിങ് കൂടി കഴിഞ്ഞ സ്ഥിതിയ്ക്ക് റിലീസിനൊരുങ്ങുന്നത് 'ഡ്രാമ'യുടെ ട്രെയിലര്‍ ആകും എന്നും ആരാധകര്‍ പറയുന്നുണ്ട്. നവംബര്‍ ഒന്നിന് 'ഡ്രാമ' റിലീസ് ചെയ്യും. വാപ്പയുടെ ചിത്രമായ മധുരരാജ എന്ന ചിത്രത്തിന്റ ട്രെയിലറാകും ഇറങ്ങുക എന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്.  


 

Read more topics: # Dulquer Salman,# Fb post,# movie release
Dulquer Salman Facebook post about teaser release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES