Latest News

ഏതൊരു സിനിമയിലുമുള്ള തെറ്റുകൾ മാത്രമേ ദൃശ്യത്തിലുമുള്ളു; ഇതൊരിക്കലും സിനിമയെ നെഗറ്റീവായി ബാധിക്കരുത്; ദൃശ്യം ആദ്യ ഭാഗത്തിന്റെ തെറ്റുകൾ ചൂടികാണിച്ച വീഡിയോ പുറത്ത്

Malayalilife
topbanner
ഏതൊരു സിനിമയിലുമുള്ള തെറ്റുകൾ മാത്രമേ ദൃശ്യത്തിലുമുള്ളു; ഇതൊരിക്കലും സിനിമയെ നെഗറ്റീവായി ബാധിക്കരുത്; ദൃശ്യം ആദ്യ ഭാഗത്തിന്റെ തെറ്റുകൾ ചൂടികാണിച്ച വീഡിയോ പുറത്ത്

ലയാളി പ്രേക്ഷകർക്കു മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ചർച്ചയായതും പ്രശംസ അർഹമായതുമായ ജീത്തു ജോസഫ് ഹിറ്റ് ആയിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്ന ആവേശത്തിലാണ് മലയാളികൾ. ഓ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രിമിൽ ഇറക്കാനാണ് തീരുമാനം എന്ന് നേരത്തെ തന്നെ സംവിധായകൻ അറിയിച്ചിട്ടുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ഇതിലൂടെ സിനിമ എത്തുമെന്ന പ്രേതീക്ഷയിലാണ് സംവിധായകൻ ഓ ടി ടി റീലീസിനു ഒരുങ്ങുന്നതെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ചില തെറ്റ് ചൂണ്ടിക്കാട്ടിയ വിഡിയോകൾ വൈറൽ ആവുന്നത്. വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുമുണ്ട്. തെറ്റുകൾ പറ്റാത്ത സിനിമകളില്ലെന്നും അതിനാൽ ഇത് ആ സിനിമയുടെ നെഗറ്റീവ് അയി കാണരുതെന്നും ഈ വിഡിയോയിൽ പ്രേത്യേകം സൂചിപ്പിക്കുന്നുണ്ട്.

കണ്ണാടിയിലും മറ്റു മിനുസമുള്ള ഭാഗത്തും ക്യാമെറ ക്രൂവിനെ കാണുന്നത് ഒട്ടുമിക്ക എല്ലാ സിനിമകളിലും കാണാൻ സാധിക്കുന്ന തെറ്റുകൾ ആണ്. അത്തരം സീനുകൾ ഈ സിനിമയിലും ഉണ്ടെന്നും ഈ വിഡിയോയിൽ പറയുന്നുണ്ട്. എങ്ങനെയൊക്കെ ഒഴിവാക്കിയാലും അറിയത്തേക്കും വന്നു പോകുന്ന ഒരു സാധാരണ തെറ്റ് തന്നെയാണ് ഇത്. പിന്നീട ചില തിയ്യതികളുടെ തെറ്റ് പറയുന്നുണ്ട്. ഓഗസ്റ്റ്  2 ഇനും 3 ഇനും  ധ്യാനത്തിന് പോയതാണ് സിനിമയിൽ ഉടനീളം പറയുന്നത്. അത് വെള്ളിയാഴ്ച എന്നാണ് സിനിമയിൽ പറയുന്നത്, പക്ഷേ അത് ശെരിക്കും ശനിയാഴ്ച എനൊക്കെയും പറയുന്നുണ്ട്. പക്ഷേ അതൊക്കെ ഒരു കഥയുടെ ഭാഗമായി മാറ്റിയതുമാകാം. അത്രത്തിലൊക്കെ ഉള്ളത് ശെരിക്കും തെറ്റെന്ന് പറയാൻ തന്നെ പ്രയാസമാണ്. പിനീട് പറയുന്ന ചില കാര്യങ്ങൾ ചിലതൊക്കെ ശെരിക്കും നമ്മളെ ചിന്തിപ്പിക്കുന്നതാണ്. ചില സീനുകളിൽ കണ്ടിന്യൂയിറ്റി പ്രശ്നവും പറയുന്നുണ്ട്. ഒരു സീനിൽ കാണിക്കുന്ന വസ്തു അടുത്ത ഷോട്ടിൽ കാണാത്തതും, തോട്ട് മുമ്പത്തെ ആംഗിളിൽ ഇല്ലാതിരുന്ന വസ്തു അതേയ് സീനിൽ അടുത്ത ഷോട്ടിൽ വരുന്നതൊക്കെ വളരെ സൂക്ഷ്മമായി പറയുന്നുണ്ട്. പല ദിവസങ്ങളിൽ ഷൂട്ട് ചെയുന്ന സീനുകൾ ഉണ്ടാവുമ്പോൾ ചിലപ്പോൾ ഒക്കെ തുടർച്ചയുടെ പ്രശ്നങ്ങൾ ഒക്കെ സാധാരണമാണ്. കഥയിൽ പറയുന്ന സമയവും ഒപ്പം കഥാപാത്രങ്ങളുടെ വാച്ചിൽ കാണുന്ന സമയവ്യത്യാസവും ചൂണ്ടികാണിക്കുന്നുമുണ്ട്. സൂക്ഷ്മമായി ശ്രെദ്ധിക്കുന്ന ഒരാൾക്കു മാത്രമേ ഇത്തരത്തിലെ തെറ്റുകൾ കണ്ടുപിടിക്കാനാവു. എല്ലാ സിനിമയും ഒറ്റ നോട്ടത്തിൽ എല്ലാം തികഞ്ഞത് ആവും. പക്ഷേ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ഇത്തരം തെറ്റുകൾ കണ്ടുപിടിക്കാൻ ആവുകയുള്ളൂ.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രമാണ്  ‘ദൃശ്യം 2’. സൂപ്പർഹിറ്റായ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ വിന്റെ ടീസര്‍ പുതുവര്‍ഷം പിറക്കുന്ന നിമിഷത്തില്‍ റിലീസ് ചെയ്തിരുന്നു. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന അതേയ് ക്രൂ തന്നെയാണ് ഇപ്പോഴുമുള്ളത്. ജീതു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

Read more topics: # Drishyam movie,# mistakes video out
Drishyam movie mistakes video out

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES