Latest News

വെല്‍കം ടു ഡൊമനിക് ഡിക്ടടീവ് ഏജന്‍സി; മമ്മൂട്ടി-ഗൗതം വാസുദേവന്‍ ചിത്രം  ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്' ട്രെയ്‌ലര്‍ കാണാം

Malayalilife
വെല്‍കം ടു ഡൊമനിക് ഡിക്ടടീവ് ഏജന്‍സി; മമ്മൂട്ടി-ഗൗതം വാസുദേവന്‍ ചിത്രം  ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്' ട്രെയ്‌ലര്‍ കാണാം

മ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന  ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്റെ അസിസ്റ്റന്റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. പുറത്തെത്തിയ ട്രെയ്‌ലറിന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. 

ഗൗതം വസുദേവ് മേനോന്റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ് ആന്റണി, സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്‌സ് സുപ്രീ സുന്ദര്‍, കലൈ കിങ്‌സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‌ലം, ഫൈനല്‍ മിക്‌സ് തപസ് നായക്, കലാസംവിധാനം അരുണ്‍ ജോസ്. ഈ മാസം 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Dominic and The Ladies Purse Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക