Latest News

വിവാഹിതനായ നടനുമായി ഞാന്‍ ഒരിക്കലും ഡേറ്റ് ചെയ്തിട്ടില്ല; അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കരുത്; ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്; ഗോസിപ്പില്‍ പ്രതികരിച്ച് നടി ദിവ്യഭാരതി 

Malayalilife
 വിവാഹിതനായ നടനുമായി ഞാന്‍ ഒരിക്കലും ഡേറ്റ് ചെയ്തിട്ടില്ല; അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കരുത്; ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്; ഗോസിപ്പില്‍ പ്രതികരിച്ച് നടി ദിവ്യഭാരതി 

തമിഴ് ഇന്‍ഡസ്ട്രയിലെ പ്രമുഖ സം?ഗീത സംവിധായകന്‍ ജി.വി. പ്രകാശുമായി തനിക്ക് ബന്ധമുണ്ടെന്ന ഗോസിപ്പ് വാര്‍ത്തകളില്‍ ശക്തമായ മറുപടിയുമായി നടി ദിവ്യഭാരതി. തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്കാണ് വലിച്ചിഴയ്ക്കപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു. ഇത്തരം ആരാപണങ്ങളിലൂടെ തന്റെ പ്രശസ്തിക്ക് മങ്ങലേല്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇന്‍സ്റ്റാ?ഗ്രാം സ്റ്റോറിയില്‍ ദിവ്യഭാരതി പറഞ്ഞു. 

ജി.വി. പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യയാണെന്നും നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവര്‍ മറുപടിയുമായെത്തിയത്. 

നടിയുടെ വാക്കുകള്‍... 'അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് എന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്റെ അതിര്‍വരമ്പുകളെ മാനിക്കൂ. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി'. ദിവ്യഭാരതി പറഞ്ഞു.

Read more topics: # ദിവ്യഭാരതി
Divya Bharathi Statement On Dating

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES