മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ നടൻ സൗബിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുമ്പളങ്ങി നൈറ്റ്‌സിലെ സൗബിന്റെ പ്രകടനമാണ് ‘മ്യാവൂ’ സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സംവിധായകന്‍ ലാല്‍ ജോസ്. മ്യാവൂവിന്റെ വിശേഷങ്ങളുമായി മാതൃഭൂമി ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ കണ്ടപ്പോള്‍ ഞാന്‍ ഫ്‌ളാറ്റായിപ്പോയി. അതിലെ സൗബിന്റെ പെര്‍ഫോമന്‍സ് നല്ലതായിരുന്നു. അതിന് മുന്‍പ് അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം ഹ്യൂമറുള്ള റോളുകളായിരുന്നു. രണ്ട് മൂന്ന് സീനില്‍ അതിഗംഭീരമായ പെര്‍ഫോമന്‍സായിരുന്നു സൗബിന്‍ കാഴ്ചവെച്ചത്.
ഒരു ആക്ടര്‍ എന്ന നിലയില്‍ സൗബിനെ തിരിച്ചറിയുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മ്യാവൂവില്‍ സൗബിനെ അഭിനയിക്കാന്‍ വിളിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു. നമുക്കൊരു പേടിയുണ്ടായിരുന്നു. പുതിയ ജനറേഷനിലെ ആക്ടറാണ്. വേറൊരുതരത്തിലുള്ള സിനിമകളിലാണ് അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളിയ്ക്ക് കഥകേട്ടു. ഇഷ്ടമായി,’എന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.