സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിവെച്ചത് ഏറ്റൂ; 30 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ കയറി മോഹന്‍ലാലിന്റെ ഒടിയന്‍; ആരാധകര്‍ ആഹ്ലാദത്തില്‍

Malayalilife
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒടിവെച്ചത് ഏറ്റൂ; 30 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ കയറി മോഹന്‍ലാലിന്റെ ഒടിയന്‍; ആരാധകര്‍ ആഹ്ലാദത്തില്‍


ലയാള സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷല്‍ നേടിയ ചിത്രമെന്ന ഖ്യാതി ഇനി നടന്‍ മോഹന്‍ലാലിന്റെ ഒടിയനു സ്വന്തം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദര്‍ശനം തുടരുന്ന ഒടിയനു കേവലം 30 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്.

റിലീസിന് മുമ്പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതില്‍  72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്, തുടങ്ങിയ ഇനത്തില്‍ ലഭിച്ചതാണ്. ചിത്രത്തിന് ലഭിച്ച വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിംഗ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത് എന്നാണ് സംവിധായകന്‍പറഞ്ഞത്.

അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റര്‍ കളക്ഷന്‍കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍ വി.എ. ശ്രീകുമാരന്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ഒടിയന്‍ നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്

Director -Shreekumar Menon -Odiyan-hundred-core-club with-in-one-month

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES