Latest News

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്്..! മഹലാക്ഷമിക്കൊപ്പം കാവ്യയ്ക്കും തുലാഭാരം നേര്‍ന്നത് ദിലീപും മീനാക്ഷിയും

Malayalilife
topbanner
  ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്്..! മഹലാക്ഷമിക്കൊപ്പം കാവ്യയ്ക്കും തുലാഭാരം നേര്‍ന്നത് ദിലീപും മീനാക്ഷിയും

ന്നലെ രാവിലെയാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ താരദമ്പതികളുടെ കുഞ്ഞോമലിന്റെ ചോറൂണ് വഴിപാട് നടത്തിയത്. ഉണ്ണിക്കണ്ണനു മുന്നില്‍ സഹോദരിക്ക് ചോറൂണ് വഴിപാട് നടത്താന്‍ മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രം ഉള്‍പ്പെട്ട ചടങ്ങിലാണ് വഴിപാട് കര്‍മ്മം നടന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിറിനൊപ്പമാണ് താരകുടുംബം ദര്‍ശനത്തിനെത്തിയത്. മാധ്യമങ്ങളെ പോലും അകത്തേക്ക് കടത്തിവിടാതെ അതീവ സുരക്ഷയിലായിരുന്നു ചടങ്ങ് നടത്തിയത്. മൊബൈല്‍ ക്യാമറകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. 

ദിലീപ്, മകള്‍ മീനാക്ഷി, കാവ്യ എന്നിവര്‍ അടുത്ത ബന്ധുക്കളോടൊപ്പം പുലര്‍ച്ചെ അഞ്ചിനാണ് ക്ഷേതത്തില്‍ എത്തിയത്. ഉഷഃപൂജയ്ക്കായി നട തുറന്നതിനു ശേഷമായിരുന്നു ചോറൂണ്. ക്ഷേത്രം മേല്‍ശാന്തിയാണ് കുഞ്ഞിന്റെ ചോറൂണ് കര്‍മ്മത്തിന് നേതൃത്വം നല്‍കിയത്. ശേഷം 

കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി.കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം

ഫേസ്ബുക്കിലൂടെ ദിലീപ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

2016ലായിരുന്നു കാവ്യ- ദിലീപ് വിവാഹം. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതോടെ കാവ്യ മാധവന്റെയും ദിലീപിന്റെയും പേരില്‍ ഗോസിപ്പുകള്‍ ധാരളമായിരുന്നു.വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചപ്പോള്‍ ഒന്നിച്ചൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു.വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യയിപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. 2016 നവംബര്‍ 25 നാണ് ദിലീപ് ആരാധകരെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വിട്ടത്. താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫെയ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു

Dileep and Kavya daughter Mahalekshmi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES