ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയ്ക്ക് ആരാധാകരേറെയാണ്. എന്നാല്‍ ധോണിയോടുളളതിനേക്കാല്‍ പ്രിയമാണ് ധോണിയുടെയും സാക്ഷിയുടെയും മകള്‍ സിവയോട് ആരാധകര്‍ക്ക്. അച്ഛന്‍ കളിക്കളത്തിലെ താരമാകുമ്പോള്‍ മകള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. സിവയുടെ കുറുമ്പുകളും നൃത്തവും പാട്ടുമൊക്കെ ധോണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ടുപാടിയാണ് സിവ ആരാധകരെ ആദ്യമായി ഞെട്ടിച്ചത്. സിവയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങള്‍ ആരാധകരോട് ധോണി പങ്കുവയ്ക്കാറുണ്ട്. സിവ ഇഴഞ്ഞു തുടങ്ങിയപ്പോള്‍ താരം ഒപ്പം തറയില്‍ നീന്തുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ വാര്‍ത്തകളിലിടം നേടാറുണ്ട്. ധോണിയുടെ മകളുടെ നിരവധി മലയാളം ഗാനങ്ങളുടെ വീഡിയോ താരം പങ്കുവയ്ക്കാറുണ്ട്. ധോണിയുടെ മകളെ പരിപാലിക്കുന്നത് മലയാളിയായ യുവതിയാണ്. ഇവരിലൂടെയാണ് സിവ മലയാളം പഠിക്കുന്നതെന്നാണ് വിവരം.
മകളുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ ധോണിയും ഭാര്യ സാക്ഷിയും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മുന്‍പ് സിവ തമിഴും ബോജ്പൂരിയും സംസാരിക്കുന്ന വിഡിയോ ധോണി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ആറ് ഭാഷകള്‍ സംസാരിക്കുന്ന സിവയുടെ മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ധോണി. ആറു ഭാഷകളില്‍ സിവക്കുട്ടിയോട് സുഖമാണോയെന്ന് ചോദിക്കുകയാണ് അച്ഛന്‍. അതിനൊക്കെ ക്യൂട്ടായി മറുപടി പറയുകയാണ് കുട്ടിസിവ. തമിഴ്, ബംഗാളി, ഗുജറാത്തി, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് ഈ മിടുക്കി കൃത്യമായി മറുപടി പറയുന്നത്. അവസാനം മകളെ കയ്യടിച്ച് അഭിനന്ദിക്കുന്നുമുണ്ട് ധോണി. സിവയുടെ മുടി ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് ധോണി ഉണക്കിക്കൊടുക്കുന്നതും. സിവയോടൊപ്പം നൃത്തം ചെയ്യുന്നതുമായ വീഡിയോകളൊക്കെ ധോണി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അച്ഛന്‍ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കില്‍ മകള്‍ പാട്ടുപാടിയും ഡാന്‍സ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ കളിയും ചിരിയും വിശേഷങ്ങളുമൊക്കെ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംഷയാണ്. അതു കൊണ്ടുതന്നെ കുഞ്ഞുതാരത്തിന്റെ വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സിവയുടെ വീഡിയോ കാണാം.