ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍', ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സിനൊപ്പമുള്ള 'ദി ഗ്രേമാന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. സോണി പിക്ചേഴ്സ് നിര്‍മിക്കാനൊരുങ്ങുന്ന 'സ്ട്രീറ്റ് ഫൈറ്റര്‍' എന്ന ഹോളിവുഡ് സിനിമയില്‍ ധനുഷ് നായകനായി എത്താനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിഡ്നി സ്വീനിയാണ് ധനുഷിന് നായികയായി എത്തുന്നത്.
യൂഫോറിയ, മാഡം വെബ്, ദി വൈറ്റ് ലോട്ടസ്, എനിവണ്‍ ബട്ട് യൂ എന്നീ സിനിമകളിലൂടെ ഹോളിവുഡ് ഐക്കണായി മാറിയ നടിയാണ് സിഡ്നി സ്ട്രീറ്റ് ഫൈറ്ററില്‍ ധനുഷിന്റെ നായികയായി സിഡ്നി എത്തുന്നുവെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള സിനിമ, 2026 മാര്‍ച്ച് 20 ന് തിയേറ്ററുകളില്‍ എത്തും.
എന്നാല്‍, കാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളില്‍ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 'അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍', 'എന്‍ഡ്ഗെയിം', 'ക്യാപ്റ്റന്‍ അമേരിക്ക' തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത റൂസ്സോ ബ്രതേഴ്സ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രമായ ഗ്രേമാനാണ് ധനുഷ് അവസാനമായി അഭിനയിച്ച ഹോളിവുഡ് ചിത്രം.