നടന് ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് കോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നീ മക്കളും ഉണ്ട്. ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല. ഐശ്വര്യയുടെ പിതാവ് രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നത് കോളിവുഡിലെ ഒരു രഹസ്യമല്ല.
ഇപ്പോളിാതാ ധനുഷിനെയും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിനെയും ഒരുമിപ്പിക്കാന്‍ ജയിലര്‍ സിനിമയുടെ റിലീസ് കാരണമായി എന്ന് കോളിവുഡില്‍ സംസാരം. ചെന്നൈ രോഹിണി തിയേറ്ററില്‍ ജയിലര്‍ സിനിമയുടെ ആദ്യ ഷോ കാണാന്‍ ധനുഷും ഐശ്വര്യയും എത്തിയിരുന്നു. ഇരുവരും ഒരേ തിയേറ്ററില്‍ തന്നെ സിനിമ കണ്ടു. എന്നാല്‍ അടുത്തടുത്ത സീറ്റാണോ എന്ന് വ്യക്തമല്ല. മക്കളായ യാത്രയും ലിംഗയും ഐശ്വര്യയോടൊപ്പം സിനിമ കാണാന്‍ എത്തിയിരുന്നു.
രജനിയുടെ വീട്ടില്‍ നിന്നും ബിഎംഡബ്യൂ കാറിലാണ് യാത്ര, ലിംഗ എന്നിവര്‍ വന്നത്. അതേ സമയം തൊപ്പി വച്ച് പുതിയ ലുക്കിലാണ് ധനുഷ് എത്തിയത്. ഐശ്വര്യ ജയിലറിലെ ഹുക്കും ഗാനത്തിന്റെ വരികള്‍ എഴുതിയ രജനിയുടെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടും ഇട്ടാണ് പടം കാണാന്‍ എത്തിയത്. അതേ സമയം മക്കളുടെ കാര്യത്തില്‍ എന്നും ധനുഷും ഐശ്വര്യയും ഒന്നിച്ച് എത്താറുണ്ടെന്നും അതിനാല്‍ ഇത് രണ്ടുപേരുടെയും ഒന്നുചേരാല്‍ ആയിരിക്കില്ലെന്നും വാര്‍ത്തകളുണ്ട്.
അതേ സമയം രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് രോഹിണി തീയറ്ററില്‍ ജയിലര്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ എത്തിയിരുന്നു. രജനിയുടെ കടുത്ത ആരാധകനും നടനും സംവിധായകനുമായ രാഘവ ലോറന്‍സും ചിത്രം കാണാന്‍ രോഹിണി തീയറ്ററില്‍ എത്തിയിരുന്നു. ജയിലര്‍ സിനിമയുടെ അണിയറക്കാര്‍ അടക്കം വലിയൊരു വിഭാഗം സിനിമക്കാരും രോഹിണിയില്‍ പടം കാണാന്‍ എത്തിയിരുന്നു.
അതേ സമയം രജനികാന്ത് പ്രധാനപ്പെട്ട വേഷം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജനികാന്താണ്. ചിത്രത്തില്‍ മൊയ്തീന്‍ ഭായി എന്ന എക്സ്റ്റന്റഡ് ക്യാമിയോ റോളിലാണ് രജനി. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞിരുന്നു.