Latest News

ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല; 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ധനുഷും ഐശ്വര്യയും വിവാഹമോചിതരായി 

Malayalilife
 ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല; 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ധനുഷും ഐശ്വര്യയും വിവാഹമോചിതരായി 

നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി വിവാഹമോചനം അനുവദിച്ചത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു സെഷനിലും ഹാജരായില്ല. അവസാന ഹിയറിംഗ് ദിനമായ നവംബര്‍ 21ന് ഇവര്‍ കോടതിയില്‍ ഹാജരായി. പിന്നാലെ ഇന്ന് വിധി പറയുമെന്നും ചെന്നൈ കുടുംബ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 

2022 ജനുവരി 17 നായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു എന്ന വാര്‍ത്ത നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് വിവാഹ മോചനത്തിനുള്ള അപേക്ഷ ഇരുവരും നല്‍കിയിരുന്നു. 'പരസ്പരം സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ വേണ്ട സ്വകാര്യത നല്‍കണം', എന്നായിരുന്നു വേര്‍പിരിയല്‍ വാര്‍ത്ത പങ്കുവച്ചുകൊണ്ട് ധനുഷ് പുറത്തുവിട്ട കുറിപ്പ്.

2004ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ലിംഗ, യാത്ര എന്നാണ് മക്കളുടെ പേരുകള്‍. 

Dhanush Aishwarya Rajinikanth granted divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES