ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്വാളിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രമാണ് 'ഛപാക്'. മേഘ്ന ?ഗുല്സാര് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില് നടി ദീപിക പദുകോണ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈമാസം പത്തിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് ദീപികയിപ്പോള്.
പ്രൊമോഷന് പരിപാടികളുടെ ഭാഗമായി ആസിഡ് ആക്രമണത്തിന് ഇരയായവരോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന് നടി ദീപിക പദുക്കോണ് നടത്തിയ യാത്ര സോഷ്യല് മീഡിയയില് ശ്രദ്ധേയമാകുന്നത്. 'ചപകി'ലെ ആസിഡ് ആക്രമണത്തിനിരയായ മാല്തി എന്ന കഥാപാത്രമായാണ് ദീപിക മുംബൈ തെരുവില് എത്തിയത്.
രഹസ്യ ക്യാമറകള് വച്ച്് ഷൂട്ട് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്കുട്ടികള്ക്കൊപ്പം എത്തിയ ദീപിക മൊബൈല് ഷോപ്പിലെത്തി ഒരു സ്ത്രീയോട് സെല്ഫി എടുക്കാന് ആവശ്യപ്പെട്ടു. അവര് സന്തോഷത്തോടെ തയ്യാറാവുകയും ചെയ്തു. തുടര്ന്ന് പലചരക്ക് കടയിലെത്തിയ ഇവരെ സഹായിക്കാന് ചിലര് വിസമ്മതിച്ചു.പഴയസാധനങ്ങള് വില്ക്കുന്ന ചന്തയിലെത്തിയ ദീപികയില്നിന്ന് ഒരുസ്ത്രീ മക്കളെ മറയ്ക്കുന്നതും സഹായം അഭ്യര്ഥിച്ചപ്പോള് മറ്റൊരാള് ദേഷ്യത്തോടെ നിലവിളിക്കുന്നതും വീഡിയോയില് കാണാം
'കണ്മുന്നില് നടക്കുന്ന, നമ്മള് മനസ്സിലാക്കാത്ത ഒട്ടേറെ കാര്യങ്ങളിലൂടെയാണ് ഞാനിന്ന് കടന്നുപോയത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില് മാറ്റമുണ്ടാകലാണ് പ്രധാനം'' വീഡിയോയുടെ അവസാനം ദീപിക പറഞ്ഞു. ജനുവരി 10-ന് ചപാക് തിയേറ്ററുകളിലെത്തും