ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്ക്-ടു-ബാക്ക് പ്രൊജക്ടുകളുടെ ചിത്രീകരണവും മറ്റ് തിരക്കുകളും കാരണമാകാം അസ്വസ്ഥത എന്നാണ് വിവരം..
നടി സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17നും ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രഭാസിനൊപ്പമുള്ള ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്തവര്‍ഷം ജനുവരി 25 ന് തിയേറ്ററില്‍ എത്തും.