ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളാണ് ദീപിക പദുകോണ്‍. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, ഏറ്റവും വലിയ നായികമാരില്‍ ഒരാള്‍ 15 വര്‍ഷത്തലിറെയായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടി ഇതിനകം ഒട്ടനവധി സൂപ്പര്‍ ഹിറ്റുകളാണ് കൈപ്പിടിയിലൊതുക്കിയത്.ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക പക്ഷെ തിരഞ്ഞെടുത്തത് അഭിനയമായിരുന്നു.
ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലെ നായികയായിട്ടായിരുന്നു തുടക്കം. ആദ്യ സിനിമ തന്നെ വന്‍ വിജയമായി മാറി. ദീപികയുടെ ഇരട്ട വേഷവും കയ്യടി നേടിയതോടെ പിന്നെ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് നിര്‍മ്മാതാവും കൂടിയാണ് ദീപിക.വലിയ വിജയങ്ങള്‍ തന്നെ തേടിയെടുത്തുമ്പോഴും വ്യക്തിജീവിതത്തില്‍ ദീപികയ്ക്ക് മോശം സമയത്തിലൂടെ കടന്നു പോകേണ്ടി വന്നിരുന്നു. ഒരിക്കല്‍ വിഷാദ രോഗത്തിന് അടിമയായിരുന്നു ദീപിക മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ വീണ്ടും ദീപിക ആ കാലഘട്ടത്തെക്കുറിച്ച് ഓര്‍ക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്തായിരുന്നു താരത്തിന് വിഷാദരോഗമുണ്ടാകുന്നത്.ആ സമയത്ത് ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നു, എന്നാല്‍ മരണത്തിന് കീഴടങ്ങാതെ വിഷാദത്തോട് പോരാടി ജയിക്കുകയായിരുന്നുവെന്നും നടി പറയുന്നു.മുംബൈയില്‍ അടുത്തിടെ നടന്നൊരു പരിപാടിക്കിടെയാണ് ദീപിക തന്റെ അനുഭവങ്ങള്‍ വീണ്ടും പങ്കുവച്ചത്.
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയമായിരുന്നു അത്. വളരെ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നത് കൊണ്ട് ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് അന്നെനിക്ക് മനസിലായില്ല. എന്നാല്‍ പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു. ഒന്ന് സുഖമായി ഉറങ്ങാന്‍ വരെ ആഗ്രഹിച്ചിരുന്നു. കാരണം ഉറക്കം ഒരു രക്ഷപ്പെടലാണ്. ചില സമയങ്ങളില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിരുന്നു. അതെല്ലാം എനിക്ക് സ്വയം നിയന്ത്രിക്കേണ്ടി വന്നുവെന്ന് ദീപിക ഓര്‍ത്തെടുക്കുന്നു.
എന്റെ മാതാപിതാക്കള്‍ ബെംഗളൂരുരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ഇതൊക്കെ മറച്ച് പിടിച്ച് നില്‍ക്കുമായിരുന്നു. ഒരു ദിവസം അവര്‍ക്ക് മുന്നില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. അമ്മ എന്നോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. കാമുകന്‍ ആണോ ജോലിയിലെ പ്രശ്നം ആണോ എന്നൊക്കെ. പക്ഷെ എനിക്ക് ഉത്തരമൊന്നുമുണ്ടായിരുന്നില്ല. കാരണം ഇതൊന്നുമായിരുന്നില്ലെന്നത് തന്നെ. ശൂന്യമായൊരു ഇടത്തില്‍ നിന്നുമായിരുന്നു ആ വേദന വന്നിരുന്നത്.അപ്പോള്‍ എനിക്ക് മനസിലായി ഇതെല്ലാം എന്റെ തോന്നലാണെന്ന് അമ്മ പെട്ടന്ന് മനസിലാക്കി. അമ്മയെ ദൈവം എനിക്കായി അയച്ചതാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.
അതേസമയം ദീപിക തന്റെ പുതിയ സിനിമയായ പത്താന്റെ റിലീസിന് തയ്യാറെടുക്കുകയാണ്. ഷാരൂഖ് ഖാനും ജോണ്‍ എബ്രഹാമുമാണ് പത്താനിലെ മറ്റു പ്രധാന താരങ്ങള്‍.അതേസമയം ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിലെ ദീപികയുടെ പ്രകടനം കയ്യടി നേടുകയും ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു.