കാര്‍ത്തി നായകനാവുന്ന റൊമാന്റിക് അഡ്വഞ്ചര്‍ ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായ ദേവ് ഫെബ്രുവരി 14 ന് ലോകമെമ്പാടും റീലീസ് ചെയ്യുന്നു.ധീരന് അധികാരം ഒന്ന് എന്ന വിജയ ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം ജോഡി ചേര്‍ന്ന രകുല്‍ പ്രീത് സിംഗാണ് ദേവിലും നായിക.പുതു മുഖ സംവിധായകന് രജത് രവി ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ കാര്‍ത്തിക്ക് മുതുരാമന്,പ്രകാശ് രാജ്, രമ്യാ കൃഷ്ണന് എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സഞ്ചാര സിനിമാ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ദേവ് , ഡല്‍ഹി,ഉക്രൈന്, കുളു മണാലി,ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ഇതു വരെ സിനിമാ ചിത്രീകരണങ്ങള്‍ നടത്താത്ത പ്രദേശങ്ങളിലാണ് ദേവിന്റെ ചിത്രീകരണം നടന്നതെന്ന് സംവിധായകന് അവകാശപ്പെട്ടു.
'വളരെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു യൂത്ത് സബ്ജക്റ്റ് ഞാന്‍ ചെയ്യുന്നത്. കഥയെക്കാളുപരി ഈ സിനിമ സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ,പ്രേക്ഷകര്ക്കൊപ്പമുള്ള അനുഭൂതികരമായ ഒരു വിനോദ യാത്രയാണ്. എന്റെ ദേവ് രാമലിംഗ എന്ന കഥാപാത്രം നിങ്ങളില്‍ ഒരാളായി , നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി അനുഭവപ്പെടും. നര്‍മ്മം,പ്രണയം,വിരഹം,സംഘര്‍ഷം, വൈകാരികത , ഇവ സമ്മിശ്രമായിട്ടുള്ള പ്രമേയമാണ് ദേവിന്റെയ്ത് .ഒരു റൊമാന്റിക് അഡ്വഞ്ചര്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമ എന്ന് പറയാം 'കാര്‍ത്തി പറഞ്ഞു
പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ് കുമാറാണ് ദേവ് നിര്‍മ്മിച്ചിരിക്കുന്നത്.ഹാരിസ് ജയരാജാണ് സംഗീത സംവിധായകന്.ആര്.വേല്‍രാജാണ് ഛായാഗ്രാഹകന്‍.അന്പ് - അറിവാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്