Latest News

ബാപ്പയുടെ സ്വപ്‌നം സഫലമാക്കാനൊരുങ്ങി സഫയും മര്‍വയും; കൊച്ചിന്‍ ഹനീഫയുടെ രണ്ടു പെണ്‍മക്കള്‍ തെരഞ്ഞെടുത്തത് പുതിയ കരിയര്‍; ചാര്‍ട്ടേഡ് അക്കൗണ്ടന്റായി കമ്പനി സെക്രട്ടറിയായും തിളങ്ങാനൊരുങ്ങി താരപുത്രികള്‍

Malayalilife
ബാപ്പയുടെ സ്വപ്‌നം സഫലമാക്കാനൊരുങ്ങി സഫയും മര്‍വയും; കൊച്ചിന്‍ ഹനീഫയുടെ രണ്ടു പെണ്‍മക്കള്‍ തെരഞ്ഞെടുത്തത് പുതിയ കരിയര്‍; ചാര്‍ട്ടേഡ് അക്കൗണ്ടന്റായി കമ്പനി സെക്രട്ടറിയായും തിളങ്ങാനൊരുങ്ങി താരപുത്രികള്‍

ലയാളികള്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് കൊച്ചിന്‍ ഹനീഫ. അദ്ദേഹത്തിന്റെ മരണം സംഭവിച്ചിട്ട് 14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആരാധക മനസുകളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൊച്ചിന്‍ ഹനീഫയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികമാരും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദിലീപും സംഘവുമായിരുന്നു സര്‍വ്വ സഹായങ്ങളുമായി രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന് സഹായമായി ഒപ്പം നിന്നത്. അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന സഫയും മര്‍വയും ഇന്ന് വലിയ കുട്ടികളായി കഴിഞ്ഞു. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ കരിയര്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്. നടന്റെ സ്വപ്നം പോലെ തന്നെ ഇരുവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.

സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹജീവിതത്തിലേക്ക് കടക്കുന്നതു പതിവാണ്. പഠിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടന്‍ ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു. ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ ഫാസില ഇപ്പോള്‍ രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്. പ്ലസ് ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്സിനാണ് ചേര്‍ന്നത്.

ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്പനി സെക്രട്ടറി അഥവാ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്സിനുമാണ് ചേര്‍ന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലാണ് ഇരുവരും പഠിക്കുന്നത്. കഴിഞ്ഞ ദിവസം മക്കളുടെ പഠന സ്ഥലം സന്ദര്‍ശിക്കുവാന്‍ എത്തിയ ഫാസിലയെ കുറിച്ച് അവിടുത്തെ അധ്യാപകന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

'അനീഷ് സാര്‍ ഇങ്ങനെ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും ഇമോഷണലി ബന്ധിപ്പിച്ച് ക്ലാസ്സ്  എടുത്തത് നന്നായി, അത്  രണ്ടുകൂട്ടര്‍ക്കും പരസ്പരം
കുറച്ചുകൂടി  മനസ്സിലാക്കുവാന്‍ സഹായകരമാകും, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷയാകുവാന്‍, പ്രചോദനമാകുവാന്‍ സാറിന്റെ വാക്കുകള്‍ക്കും അനുഭവങ്ങള്‍ക്കും സാധിക്കുന്നു.' എന്നാണ് ഫാസില ക്ലാസ് അറ്റന്‍ഡ് ചെയ്ത ശേഷം അധ്യാപകനുമായി പങ്കുവച്ചത്. എന്തായാലും കൊച്ചിന്‍ ഹനീഫയുടെ രണ്ടു പെണ്‍മക്കളും ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്നുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ആരാധകരും എതിരേറ്റിരിക്കുന്നത്.

2010 ഫെബ്രുവരി 2നാണ് കൊച്ചിന്‍ ഹനീഫ വിടവാങ്ങിയത്. കരള്‍ രോഗം ബാധിച്ച അദ്ദേഹം ചെന്നൈയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. അതിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന നടന്റെ ഭാര്യയുടേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ അപൂര്‍വ്വമായി മാത്രമെ പുറത്തു വരാറുള്ളൂ. 'അഴിമുഖം' എന്ന ചിത്രത്തിലൂടെയാണ് കൊച്ചിന്‍ ഹനീഫ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. വില്ലന്‍, സ്വഭാവനടന്‍, ഹാസ്യതാരം തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിലും കൊച്ചിന്‍ ഹനീഫ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. വാത്സല്യം, ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങി. മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

Cochin Haneefas Wife And Children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES