Latest News

വായ മൂടിക്കെട്ടി സിനിമാ-സീരിയല്‍ നടി ഉഷ തെങ്ങിന്‍തൊടിയിലിന്റെ ശബരിമല ദര്‍ശനം; ദര്‍ശനം നടത്തുന്ന വരെ മൗന വ്രതത്തിലും ഉണ്ണാവ്രതത്തിലുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Malayalilife
വായ മൂടിക്കെട്ടി സിനിമാ-സീരിയല്‍ നടി ഉഷ തെങ്ങിന്‍തൊടിയിലിന്റെ ശബരിമല ദര്‍ശനം; ദര്‍ശനം നടത്തുന്ന വരെ മൗന വ്രതത്തിലും ഉണ്ണാവ്രതത്തിലുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

സിനിമാ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് ഉഷ. നിരവധി സൂപ്പര്‍ഹിറ്റു ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ച ഉഷ ശബരിമല സന്ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവര്‍ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്. ബസില്‍ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദര്‍ശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്.അയ്യപ്പ സന്നിധിയില്‍ വച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. അതിന് ശേഷമാണ് നാമജപത്തില്‍ പങ്കെടുത്തത്.ഇങ്ങനെ ശബരിമല ദര്‍ശനം നടത്താനുള്ള കൃത്യമായ കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാന്‍ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്ന് മാത്രമാണ് മറുപടിയായി ഉഷ പറഞ്ഞത്. 

മൂന്നാം തവണയാണ് ശബരിമലയില്‍ വരുന്നതെന്നും അവര്‍ പറഞ്ഞു. മറ്റ് പ്രതികരണങ്ങള്‍ക്ക് അവര്‍ തയ്യാറായില്ല. വടക്കേ നടയില്‍ രാത്രിയില്‍ നടന്ന നാമ ജപത്തിലും അവര്‍ സജീവമായിരുന്നു. ഇതോടെ സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിലും യുവതീ പ്രവേശന വിധിയിലും ഉള്ള പ്രതിഷേധമാണ് ഉഷാ തെങ്ങിന്‍തൊടിയില്‍ നടത്തിയതെന്ന് വ്യക്തമാണ്.സീരിയല്‍ സിനിമാ രംഗത്ത് സജീവമായി അഭിനയിക്കുന്ന നടിയാണ് ഉഷാ. പഞ്ചാബി ഹൗസ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷവും ചെയ്തു. ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകളിലും സജീവ സാന്നധ്യമായിരുന്നു.

Read more topics: # usa,# shabarimala visit
Cinema Serial actress Usa visits Shabarimala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES