ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ചന്ദ്ര ലക്ഷ്മണ്‍. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്നെങ്കിലും പിന്നീട് ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ഇപ്പോള്‍. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം പുതിയ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷനേരം കൊണ്ടാണ് നടിയുടെ പല ചിത്രങ്ങളും വൈറലായി മാറുന്നത്. സിനിമയും സീരിയലും വിട്ട് താരം ഭര്‍ത്താവിനോടൊപ്പം വിദേശത്തേക്ക് പോയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ ഇത് സത്യമല്ലെന്ന് പിന്നീട് നടി തന്നെ വ്യക്തമാക്കുകയായിരുന്നു. ഈ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇട്ട പുതിയ ഫോട്ടോ പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. ശബരിമലയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കണ്ടതോടെ നടന്‍ കിഷോര്‍ സത്യ സംശയമായി എത്തി. താരത്തിന്റെ സംശയവും ചന്ദ്ര നല്‍കിയ മറുപടിക്കേട്ട് അന്തംവിട്ടിരിക്കുയാണ് ആരാധകര്‍.
അഭിനയരംഗത്ത് സജീവമല്ലെങ്കിലും അമ്മയുടെ ബിസിനസ്സില്‍ പങ്കുചേരുന്നുവെന്നും അത് നല്ല രീതിയില്‍ നടത്താനാണ് ശ്രമമെന്നും നടി നേരത്തെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തമിഴിലും, തെലുങ്കിലും കൂടാതെ പൃഥ്വിരാജിന്റെ വയലന്‍സ്, ചക്രം, കാക്കി എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ഇതോടെയാണ് തന്റെ തട്ടകമായ സീരിയലിലേക്ക് തിരിച്ചുപോയത്. സീരിയലില്‍ സജീവമാവുകയായിരുന്നുവെങ്കിലും പിന്നീട് അതും അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനിടയിലെ ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം ശബരിമലയലെ പതിനെട്ടാം പടിയുടെ താഴെ നില്‍ക്കുന്നുവെന്ന പ്രതീതിയുണര്‍ത്തുന്നതായിരുന്നു.
ചന്ദ്ര ലക്ഷ്മണിന്റെ ഫോട്ടോ കണ്ടപ്പോള്‍ നടന്‍ കിഷോര്‍ സത്യയാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. ചന്ദ്ര ലക്ഷ്മണ്‍ 'ശബരിമലയില്‍ ' നില്‍ക്കുന്ന പടം രാവിലെ കണ്ടു ഞെട്ടിപ്പോയി ! പമ്പ കരകവിഞ്ഞൊഴുകുന്നതിനാല്‍ അങ്ങോട്ടേക്ക് പ്രവേശമില്ലല്ലോ, പിന്നെ പമ്പയില്‍ വെച്ച് സ്ത്രീകളെ തടയുന്നതാണല്ലോ, പിന്നെ എങ്ങനെ ഇതെന്നായിരുന്നു അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്് . ചിത്രങ്ങളും കിഷോര്‍ സത്യയുടെ സംശയവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിന്‍ ചര്‍ച്ച വിഷയമാണ്. പതിനെട്ടാം പടിയില്‍ സര്‍ണ്ണനിറമില്ലെന്നും മുകളില്‍ തത്വമസി എന്ന ബോര്‍ഡില്ലെന്നും ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി സെറ്റിട്ടപ്പോള്‍ അതിന് മുന്നില്‍ നിന്നെടുത്ത പടമായിരിക്കുമോ എന്നൊക്കെ സംശയങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഒടുവില്‍ ഇപ്പോള്‍ ചന്ദ്ര തന്നെ വശദീകരണമായി എത്തിയിരിക്കുന്നു ശബരിമലയല്ലെന്നും അതേ മാതൃകയില്‍ ചെന്നൈയിലുള്ള ക്ഷേത്രമാണ്. ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍ എന്ന് പറഞ്ഞ് വ്യാജന്‍മാര്‍ ഇറങ്ങിയേക്കുമെന്നും താരം ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട് .