Latest News

അയാള്‍ ഭ്രാന്തമായി എന്നോട് പെരുമാറുന്നു; ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും പുറത്തുവിടുമെന്ന് ഭീഷണി; നിരന്തരം മെസ്സേജ് അയച്ച് പേടിപ്പിക്കുന്നു; എന്റെ സുഹൃത്തുക്കളെയും ഇയാള്‍ ശല്യം ചെയ്യുന്നു; എന്ത് ചെയ്യണമെന്ന് അറിയില്ല; മുന്‍പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോപ്പ് ഗായിക കാര്‍ഡി ബി 

Malayalilife
 അയാള്‍ ഭ്രാന്തമായി എന്നോട് പെരുമാറുന്നു; ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും പുറത്തുവിടുമെന്ന് ഭീഷണി; നിരന്തരം മെസ്സേജ് അയച്ച് പേടിപ്പിക്കുന്നു; എന്റെ സുഹൃത്തുക്കളെയും ഇയാള്‍ ശല്യം ചെയ്യുന്നു; എന്ത് ചെയ്യണമെന്ന് അറിയില്ല; മുന്‍പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോപ്പ് ഗായിക കാര്‍ഡി ബി 

പോപ്പ് ഗായിക കാര്‍ഡി ബി തന്റെ മുന്‍ പങ്കാളിയും പ്രമുഖ റാപ്പറുമായ ഓഫ്‌സെറ്റിനെതിരെ ?ഗുരുതര ആരോപണങ്ങളുമായി ?രംഗത്ത്. ഓഫ്‌സെറ്റ് തന്റെ ജീവന് തന്നെ ഭീഷണിയാവുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നും പ്രണയത്തില്‍ ആയിരുന്നപ്പോള്‍ ഉള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഓഫ്‌സെറ്റ് പറയുന്നു എന്ന് കാര്‍ഡി ബി വെളിപ്പെടുത്തുന്നു. 

നിരന്തരം സന്ദേശങ്ങളയയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹമോചന നടപടികള്‍ പുരോ?ഗമിക്കുന്നതിനിടെയാണ് ?എക്‌സ് അക്കൗണ്ടിലൂടെ കാര്‍ഡി ബി തന്റെ ആരാധകരെ തന്നെ ഞെട്ടിച്ചു കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഓഫ്‌സെറ്റ് തന്നെ ശല്യപ്പെടുത്തുന്നുവെന്നാണ് കാര്‍ഡി ബി പറയുന്നത്. വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് കാര്‍ഡി ബി ആണ് കോടതിയെ സമീപിച്ചത്.

 ഈ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ച ഓഫ്‌സെറ്റ്, വേര്‍പിരിയാന്‍ തയ്യാറല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലേക്കു തിരികെ ചെല്ലണമെന്നും ഒരുമിച്ചു ജീവിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ഓഫ്‌സെറ്റ് നിരന്തരം മെസേജുകള്‍ അയയ്ക്കാറുണ്ടെന്ന് കാര്‍ഡി ബി പറയുന്നു. വിസമ്മതിക്കുമ്പോള്‍ വീണ്ടും ഭീഷണി സ്വരം ഉയര്‍ത്തുമെന്നും ഗായിക ആരോപണം ഉയര്‍ത്തുന്നു. 

കാര്‍ഡി ബി യുടെ വാക്കുകള്‍... 'ഞങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അയച്ചു തരാമെന്നു പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ക്ക് ഓഫ്‌സെറ്റ് മെസേജുകള്‍ അയയ്ക്കുന്നുണ്ട്. എന്നെ കൊല്ലുമെന്നും സ്വയം ജീവനൊടുക്കുമെന്നൊക്കെയാണ് അയാള്‍ ഭീഷണിപ്പെടുത്തുന്നത്. ഞാന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴൊക്കെ ഓഫ്‌സെറ്റ് എന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ട്. എന്റെ ആത്മാഭിമാനത്തെ തകര്‍ക്കും വിധം അയാള്‍ എനിക്കു മെസേജുകള്‍ അയയ്ക്കുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് മടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കാര്‍ഡി ബി വ്യക്തമാക്കുന്നു. 

നിവൃത്തിയില്ലാതെ വന്നപ്പോള്‍ താന്‍ ഓഫ്‌സെറ്റിന്റെ ഇപ്പോഴത്തെ കാമുകിക്ക് ഇക്കാര്യങ്ങള്‍ വിവരിച്ച് മെസേജുകള്‍ അയച്ചുവെന്ന് കാര്‍ഡി ബി പറഞ്ഞു. ഇതറിഞ്ഞ ഓഫ്‌സെറ്റ് വളരെ ഭ്രാന്തമായ രീതിയിലാണ് തന്നോട് പെരുമാറിയത്. തന്റെ സുഹൃത്തുക്കളേയും ഓഫ്‌സെറ്റ് ശല്യപ്പെടുത്തുന്നുവെന്നും കാര്‍ഡി ബി തുറന്നുപറഞ്ഞു. ഓഫ്‌സെറ്റും ഇയാളുടെ അമ്മയും ചേര്‍ന്ന് തന്റെ ചില വസ്തുവകകള്‍ മോഷ്ടിച്ചെന്ന് കാര്‍ഡി ബി നേരത്തേ ആരോപണം ഉയര്‍ത്തിയിരുന്നു.

Read more topics: # കാര്‍ഡി ബി
Cardi B Accuses Offset of Harassment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES