കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന മാരക ഗെയിമായ ബ്ലൂ വെയ്ല്‍ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ടി രംഗനാഥന്‍ ആണ് ബ്ലൂ വെയ്ല്‍ എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ടി രംഗനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിന് 'ബ്ലൂ വെയില്‍' എന്ന് തന്നെയാണ് പേര് നല്‍കിയത്.ഷംന കാസിം ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് ഓഫീസറായിട്ടാണ് ഷംന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
കബിഷ്ഖന്ന, ബിര്‍ല ബോസ്, ദിവ്യ, ഹരിഹരന്‍, അരുമൈ ചന്ദ്രന്‍, മധു, റാം, ഉമ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ബ്ലൂ വെയില്‍ ഗെയിം കളിക്കുന്ന ഒരു കുട്ടിയിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. അമ്ബത് ദിവസം നീണ്ടു നീണ്ടുനില്‍ക്കുന്ന ഗെയിമാണ് ബ്ലൂ വെയില്‍. ഗെയിമിന്റെ അവസാനം ഗെയിം കളിക്കുന്ന ആളിന്റെ ജീവന്‍ തന്നെ അപഹരിക്കുന്ന ഒരു ഗെയിമാണിത്.