മലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ പാത പിന്തുടര്‍ന്ന് മകള്‍ കല്യാണിയും അഭിനയരംഗത്തേക്ക് കടക്കുന്നുവെന്ന സൂചനകള്‍ എത്തിയിരിക്കയാണ്. ഇതിന് മുന്നോടിയായിട്ടാണ് ചില വീഡിയോകള്‍ കല്യാണിയുടെതായി പുറത്തിറങ്ങി. കല്യാണിയുടെ ഡബ്‌സ്മാഷ് വീഡിയോകള്‍ ഇപ്പോള്‍ വൈറലാകുമ്പോള്‍ കണ്ടവരും പറയുന്നത് അമ്മയുടെ കഴിവ് അതേപടി മകള്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ്.
നടന്‍ സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുന്ന ബിന്ദു പണിക്കര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ.് ബിന്ദുവിന്റെ മകള്‍ കല്യാണി എന്നു വിളിക്കുന്ന അരുദ്ധതിയുടെ ഡബ്‌സ് മാഷ് വീഡിയോകള്‍ ക്ഷണനേരം കൈാണ്ടാണ് വൈറലായി മാറിയത്. പല താരങ്ങളുടെയും മക്കളുടെ വീഡിയോയ്ക്ക് ഒപ്പമാണ് കല്യാണിയുടെയും വീഡിയോ തംരംഗമാകുന്നത്. നിരവധി പേരെയാണ് താരപുത്രി അനുകരിച്ചിട്ടുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പംം ചേര്‍ന്ന് അവതരിപ്പിച്ച ഡബ്സ്മാഷില്‍ മലയാളവും തമിഴിലുമുള്ള ഡയലോഗുമായാണ് അരുന്ധതി എത്തിയിട്ടുള്ളത്. മോഹന്‍ലാല്‍, ദിലീപ്, സൂര്യ, ജ്യോതിക തുടങ്ങിയവരുടെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഡബ്സ്മാഷ് ഡബ്‌സ്മാഷ് ഏറ്റെടുത്ത് കഴിഞ്ഞു.
അമ്മയെപ്പോലെ തന്നെയാണ് മകളെന്നും മോശമാക്കിയില്ലെന്നുമൊക്കെയുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഹാസ്യവും സ്വഭാവിക കഥാപാത്രങ്ങളുമൊക്കെയായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ ബിന്ദു പണിക്കരുടെ വഴിയേ തന്നെ മകളും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുന്‍നിര താരങ്ങളുടെ സഹോദരിയായും കണ്ണീര്‍ കഥാപാത്രവുമായൊക്കെ നിറഞ്ഞുനിന്ന ബിന്ദു പണിക്കര്‍ പിന്നീട് ഹാസ്യതാരമായി ശ്രദ്ധനേടുകയായിരുന്നു. അഭിനയത്തിലേക്കുള്ള മുന്നോടിയായിട്ടാണ് പലരും ഡബ്‌സ്മാഷുകളെ കാണുന്നത്. അതേസമയം കല്യാണിയുടെ പ്രകടനത്തിന് പിന്തുണയുമായി സായ് കുമാറും രംഗത്തുണ്ട്. വീഡിയോയുടെ ആദ്യ ഭാഗത്തില്‍ അദ്ദേഹത്തെയും കാണുന്നുണ്ട്. എന്തായാലും കല്യാണിയെ അധികം വൈകാതെ ബിഗ് സ്‌ക്രീനില്‍ കാണാമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.