Latest News

കിച്ച സുദീപിന്റെ 'ബില്ല രംഗ ബാഷ' ഒരുങ്ങുന്നു;സംവിധായകന്‍ അനുപ് ഭണ്ഡാരിയുമായി കൈകോര്‍ക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കണ്‍സെപ്റ്റ് വീഡിയോ പുറത്ത്

Malayalilife
 കിച്ച സുദീപിന്റെ 'ബില്ല രംഗ ബാഷ' ഒരുങ്ങുന്നു;സംവിധായകന്‍ അനുപ് ഭണ്ഡാരിയുമായി കൈകോര്‍ക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കണ്‍സെപ്റ്റ് വീഡിയോ പുറത്ത്

കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകന്‍ അനുപ് ഭണ്ഡാരിയുമായി കൈകോര്‍ക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കണ്‍സെപ്റ്റ് വീഡിയോ പുറത്ത്. വിക്രാന്ത് റോണയുടെ സംവിധായകനും ഹനുമാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ഒന്നിക്കുന്ന ചിത്രമാണ് ബില്ല രംഗ ബാഷ. സെപ്തംബര്‍ 2 ന് കിച്ച സുദീപിന്റെ 51-ാം ജന്മദിനത്തില്‍ ആണ് ചിത്രം പ്രഖ്യാപിച്ചത്. പ്രോജക്റ്റ് പ്രഖ്യാപിക്കുന്ന ഒരു കണ്‍സെപ്റ്റ് വീഡിയോ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 

എ ടെയില്‍ ഫ്രം ദ ഫ്യൂച്ചര്‍' എന്ന പേരില്‍ ബില്ല രംഗ ബാഷ- ഫസ്റ്റ് ബ്ലഡ് ഔദ്യോഗിക ടൈറ്റില്‍ ലോഗോയും  അവതരിപ്പിക്കുന്ന 'എ ടെയില്‍ ഫ്രം ദ ഫ്യൂച്ചര്‍' എന്ന കണ്‍സെപ്റ്റ് വീഡിയോയാണ് താരം പങ്കിട്ടത്. 

വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് അദ്ദേഹത്തോട് ആരാധകര്‍ ആവശ്യപ്പെടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഹനുമാന്‍ നിര്‍മ്മിച്ച പ്രൈംഷോ പ്രൊഡക്ഷന്റെ കെ നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുപ് ഭണ്ഡാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തുടര്ന്ന് ചിത്രത്തിലെ ചില സീക്വന്‍സ് കാണിച്ച് ഔദ്യോഗിക ലോഗോയും ടൈറ്റിലും പ്രഖ്യാപിക്കുകയും ചെയ്യും. എഡി 2209ല്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്. ലേഡി ലിബര്‍ട്ടി, ഈഫല്‍ ടവര്‍, താജ്മഹല്‍ എന്നിവയെല്ലാം തകര്‍ന്ന കാലമാണ് കാണിക്കുന്നത്. വീഡിയോയുടെ അവസാനം കിച്ച സുധീപ് ഉടന്‍ പടം എത്തുമെന്നും അറിയിക്കുന്നുണ്ട്

2022-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ കന്നഡ ഭാഷാ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രാന്ത് റോണയില്‍ സുദീപും അനൂപ് ഭണ്ഡാരിയും ഒന്നിച്ചിരുന്നു. ഈ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ആയിരുന്ന സുദീപ് എത്തിയത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KicchaSudeepa (@kichchasudeepa)

Billa Ranga Baasha Kichcha Sudeeps

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES