Latest News

24 മണിക്കൂറിലാണ് എല്ലാം മാറിമറിഞ്ഞു; ബോധത്തോടെയിരിക്കുന്ന സമയത്ത് അമ്മയെ കാണാന്‍ എനിക്കായില്ല; ദിവസവും രാവിലെ എത്തുന്ന ആദ്യത്തെ മെസേജ്  ഇനിയില്ല; അമ്മയുടെ വേര്‍പാടില്‍ കി്ച്ച സുദീപ് കുറിച്ചത്; ചടങ്ങിനിടെ ക്യാമറയുമായി തിക്കിത്തിരക്കിയവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്റെ മകളും

Malayalilife
 24 മണിക്കൂറിലാണ് എല്ലാം മാറിമറിഞ്ഞു; ബോധത്തോടെയിരിക്കുന്ന സമയത്ത് അമ്മയെ കാണാന്‍ എനിക്കായില്ല; ദിവസവും രാവിലെ എത്തുന്ന ആദ്യത്തെ മെസേജ്  ഇനിയില്ല; അമ്മയുടെ വേര്‍പാടില്‍ കി്ച്ച സുദീപ് കുറിച്ചത്; ചടങ്ങിനിടെ ക്യാമറയുമായി തിക്കിത്തിരക്കിയവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്റെ മകളും

മ്മയുടെ വിയോഗന്റ വേദനയില്‍ ആണ് നടന്‍ കിച്ച സുദീപ്. അമ്മ സരോജയുടെ ഭൗതിക ശരീരത്തിന് അരികെ പൊട്ടിക്കരഞ്ഞുകൊണ്ട് താരം നില്‍ക്കുന്ന ദൃശ്യങ്ങളും ആരാധകരെയും കണ്ണീരണിയിക്കുകയാണ്.ഇപ്പോളിതാ അമ്മയുടെ വേര്‍പാടില്‍ വേദന പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയുടെ അവസാന നിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു സുദീപിന്റെ കുറിപ്പ്. 

'എന്റെ അമ്മ, എന്റെ ജീവിതത്തില്‍ ഏറ്റവും പക്ഷപാതമില്ലാത്ത, സ്നേഹിക്കുന്ന, ക്ഷമിക്കുന്ന, കരുതുന്ന, കൊടുക്കുന്ന, എന്റെ ജീവിതത്തില്‍  ആഘോഷിക്കപ്പെടുകയും എപ്പോഴും വിലമതിക്കുകയും ചെയ്യുന്ന ആള്‍...
മൂല്യമുള്ളത്...കാരണം അമ്മ ഒരു മനുഷ്യന്റെ രൂപത്തില്‍ എന്റെ അരികിലെത്തിയ യഥാര്‍ത്ഥ ദൈവമായിരുന്നു.

ആഘോഷിക്കുന്നത്... കാരണം അമ്മ എന്റെ ഉത്സവമായിരുന്നു. എന്റെ ടീച്ചര്‍. എന്റെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷി. ഒപ്പം എന്റെ ആദ്യ ആരാധകയയും. എന്റെ ഏറ്റവും മോശപ്പെട്ട വര്‍ക്കു പോലും ഇഷ്ടപ്പെട്ടിരുന്ന ആള്‍...

അഭിമാനിക്കുന്നു.... കാരണം അമ്മ ഇപ്പോള്‍ ഒരു മനോഹരമായ ഓര്‍മ്മ മാത്രമാണ്.

എനിക്ക് ഇപ്പോള്‍ അനുഭവിക്കുന്ന, അല്ലെങ്കില്‍ കടന്നു പോകുന്ന വേദന പ്രകടിപ്പിക്കാന്‍ വാക്കുകളില്ല, അമ്മയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത അംഗീകരിക്കാനോ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനോ എനിക്ക് കഴിയുന്നില്ല. 24 മണിക്കൂറിലാണ് എല്ലാം മാറിമറിഞ്ഞത്. എല്ലാ ദിവസവും രാവിലെ 5.30ന് എന്റെ ഫോണിലേക്ക് ആമ്മയുടെ ആദ്യത്തെ മെസേജ് എത്തും. ഗുഡ് മോണിങ് ആശംസിച്ചുകൊണ്ട്. വെള്ളിയാഴ്ചയാണ് അവസാനമായി എനിക്ക് അമ്മയുടെ മെസേജ് കിട്ടിയത്. 

ഞാന്‍ അടുത്ത ദിവസം എഴുന്നേറ്റപ്പോള്‍ അമ്മയുടെ മെസേജ് കണ്ടില്ല. കുറേനാളുകള്‍ക്ക് ശേഷമായിരുന്നു അത്. ഞാന്‍ അമ്മയ്ക്ക് രാവിലത്തെ മെസേജ് അയച്ചു. അവിടെ എല്ലാം ഓകെ അല്ലെ എന്ന് വിളിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പകേഷ് ബിഗ് ബോസ് ഷൂട്ടിങ് തിരക്കില്‍ അതിനായില്ല. ശനിയാഴ്ചത്തെ എപ്പിസോഡാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

ഞാന്‍ സ്റ്റേജില്‍ കയറുന്നതിന് തൊട്ട് മുന്‍പ് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ്. ആശുപത്രിയിലുണ്ടായിരുന്ന എന്റെ സഹോദരിയെ വിളിക്കുകയും ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഞാന്‍ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ അമ്മയുടെ അവസ്ഥ ഗുരുതരമാണെന്ന് പറഞ്ഞുകൊണ്ടുള്ള വിവരം ലഭിച്ചു. ഇങ്ങനെയൊരു നിസ്സഹായാവസ്ഥയിലൂടെ ആദ്യമായാണ് ഞാന്‍ കടന്നുപോകുന്നത്. 

ശനിയാഴ്ചത്തെ എപ്പിസോഡിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ഒരുപാട് പ്രശ്നങ്ങള്‍ അതിനൊപ്പം അമ്മയെക്കുറിച്ചുള്ള പേടിയും. എന്നിട്ടും സമാധാനത്തോടെ ആ ഷൂട്ടിങ് പൂര്‍ത്തിയാക്കി. എല്ലാ പ്രശ്നങ്ങള്‍ക്കിടയിലും ജോലി പൂര്‍ത്തിയാക്കാന്‍ എന്നെ പഠിപ്പിച്ചത് അമ്മയായിരുന്നു.

ഷൂട്ടിന് ശേഷം ഞാന്‍ ആശുപത്രിയിലേക്ക് പോയി. ഞാന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് അമ്മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിരുന്നു. ബോധത്തോടെയിരിക്കുന്ന സമയത്ത് അമ്മയെ കാണാന്‍ എനിക്കായില്ല. മണിക്കൂറുകള്‍ കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് അംഗീകരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഷൂട്ടിങ്ങിന് പോകുന്നതിനു മുന്‍പ് എന്നെ ശക്തിയായി കെട്ടിപ്പിടിക്കുന്നത് അമ്മയാണ്. നമ്മുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും തുളച്ചുകയറാന്‍ അതിന്റേതായ സമയമെടുക്കുന്ന കഠിനമായ ഒരു സത്യമാണിത്. എന്റെ അമ്മ ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു, നല്ല ആത്മാവായിരുന്നു, ഞാന്‍ അമ്മയെ മിസ് ചെയ്യും. ഇന്നലെ എനിക്കറിയാം, അമ്മയെ ഈ ഭൂമിയില്‍ നിന്ന് കൊണ്ടുപോകാന്‍ പ്രകൃതിയുടെയും ദൈവത്തിന്റെയും തീരുമാനമായിരുന്നു ഒരു ശുഭദിനം.

അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. തീര്‍ച്ചയായും നിങ്ങളുടെ എല്ലാവരോടും വളരെ സ്‌നേഹം മാത്രം. സന്ദേശങ്ങളിലൂടെയും ട്വീറ്റുകളിലൂടെയും എന്നെ സമീപിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. 

എന്റെ അമ്മ, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുത്ത് പോയി. സമാധാനം നിറഞ്ഞ ഒരിടത്താണ് അമ്മ എത്തിയിരിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്.

നന്നായി വിശ്രമിക്കൂ അമ്മേ,,, 
ഞാന്‍ അമ്മയെ സ്‌നേഹിക്കുന്നു, ഞാന്‍ ഭയങ്കരമായി മിസ് ചെയ്യുന്നു...
ദീപു....'' എന്നാണ് കിച്ച സുദീപ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചത്. 

അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. ബിഗ് ബോസ് കന്നഡ സീസണ്‍ 11ന്റെ ഷൂട്ടിങ്ങിനിടെയാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിച്ചെന്ന് അറിയിച്ചുള്ള വാര്‍ത്ത താരത്തെ തേടിയെത്തിയത്. 

കരിയറില്‍ താരം തിളങ്ങി നില്‍ക്കുന്ന സമയമാണിപ്പോള്‍. മാക്‌സ് എന്ന ബിഗ് ബജറ്റ് ചിത്രമാണ് അടുത്തതായി കിച്ച സുദീപിന്റെതായി റിലീസ് ചെയ്യാനിരിക്കുന്നത്. ഈ ആക്ഷന്‍ ബിഗ് ബജറ്റ് ചിത്രം ഒരു പൊലീസ് കഥയാണ് എന്നാണ് വിവരം. തമിഴ് താരം വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ ക്യാമറയുമായി തിക്കിത്തിരക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കിച്ച സുദീപിന്റെ മകള്‍ സാന്‍വി സുദീപും എത്തി.അച്ഛനും താനും കരയുന്നത് വീഡിയോയില്‍ പകര്‍ത്തി റീലാക്കാനാണ് പലരും ശ്രമിച്ചതെന്നാണ് ഇനസ്റ്റഗ്രാം സ്റ്റോറിയില്‍ സാന്‍വി കുറിച്ചത്. 

മുത്തശ്ശിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാന്‍വി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. എന്നും എപ്പോഴും ഞാന്‍ നിങ്ങളെ സ്‌നേഹിക്കും എന്ന കുറിപ്പിലാണ് മുത്തശ്ശിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെയാണ് താരപുത്രി വിമര്‍ശന പോസ്റ്റുമായി എത്തിയത്.

ഇന്ന് എന്റെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു. പക്ഷേ മുത്തശ്ശിയുടെ മരണത്തേക്കാള്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചത് മറ്റൊന്നാണ്. ഞങ്ങളുടെ വീടിന് വെളിയില്‍ തടിച്ചുകൂടിയവര്‍ ഉറക്കെ ആര്‍പ്പുവിളി മുഴക്കി. ഞാന്‍ വേദനയിലിരിക്കുമ്പോള്‍ എന്റെ മുഖത്തേക്ക് ക്യാമറകള്‍ കുത്തിനിറച്ചു. ഇതിലും മനുഷ്യത്വമില്ലാതെ എങ്ങനെയാണ് ഒരാള്‍ക്ക് പെരുമാറാനാവുക എന്ന് എനിക്ക് അറിയില്ല. 

സ്വന്തം അമ്മയ്ക്കായി എന്റെ അച്ഛന്‍ കരഞ്ഞപ്പോള്‍ ആളുകള്‍ തിക്കിത്തിരക്കി. മുത്തശ്ശിക്ക് അര്‍ഹിച്ച രീതിയില്‍ വിടപറയാനാവാതെ ഞങ്ങള്‍ ഏറെ ഏറെ ബുദ്ധിമുട്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ നഷ്ടപ്പെട്ടതിനാണ് ഞാന്‍ കരഞ്ഞത്. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് അത് പോസ്റ്റ് ചെയ്യാനുള്ള റീല്‍ മാത്രമായിരുന്നു. -സാന്‍വി കുറിച്ചു. നിരവധി പേരാണ് സാന്‍വിക്ക് പിന്തുണയുമായി എത്തിയത്

കന്നഡ സിനിമാലോകത്തെ പ്രശസ്ത താരങ്ങളില്‍ ഒരാളാണ് സുദീപ്. ഇന്നാണ് താരത്തിന്റെ അമ്മയായ സരോജ സഞ്ജീവ് വിടവാങ്ങിയത്. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു താരത്തിന്റെ അമ്മയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം. 

kichcha sudeep breaks down mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക