കാര്‍ത്തിയെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു കൈതി. 2019ല്‍ ഇറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഇത്. ഏറ്റവും വലിയ സാമ്പത്തികവിജയവുമായിരുന്നു ചിത്രം. ഇപ്പോഴിത ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. അജയ് ഗേവ്ണ്‍ നായകനാകുന്ന ഭോല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
ഫസ്റ്റ് ലുക്ക് ടീസറും പോസ്റ്ററും അണിയറക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. 2023 മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോലാ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യു മേം ഓര്‍ ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് അജയ് ദേവ്ഗണിന്റെ സംവിധാനത്തില്‍ അരങ്ങേറിയ മറ്റു ചിത്രങ്ങള്‍. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. തബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അവതരിക്കുന്നുണ്ട്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അതേസമയം ഇന്ത്യയിലും റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ദൃശ്യം 2 നേടുന്നത്. ഇന്ത്യയില്‍ മാത്രം 3,302 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 200 കോടിയിലേറെ നേടിയിരുന്നു.