അനശ്വര നടന്‍ ജയനു ശേഷം വെളളിത്തിരയില്‍ എത്തിയ താരമാണ് ഭീമന്‍രഘു. 400-ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഭീമന്‍ രഘു പിന്നീട് ഹാസ്യവേഷങ്ങളും കൈകാര്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയ്ക്കു ശേഷം ഭീമന്‍ രഘുവിനെ സ്‌ക്രീനിലൊന്നും കാണാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തകര്‍പ്പന്‍ കോമഡി എന്ന ഹാസ്യപരിപാടിയില്‍ വിധികര്‍ത്താവായി എത്തിയിരിക്കുന്ന ഭീമന്‍ രഘുവന്റെ രൂപം മാറ്റം കണ്ട് ഞെട്ടിയിരിക്കയാണ് പ്രേക്ഷകര്‍.
ഒരുകാലത്ത് മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ ഏറ്റവും അധികം കൈകാര്യം ചെയ്ത നടനാണ് ഭീമന്‍ രഘു. ആദ്യമായി നായകനായ ഭീമന്‍ എന്ന ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് കിട്ടിയത്. മൂന്നുപതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം 400 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി സിനിമാതാരങ്ങളായ ഗണേഷിനും ജഗദ്ദീഷിനും എതിരെ മത്സരിച്ച്് ഇലക്ഷനില്‍ പരാജയപ്പെട്ടതിനു ശേഷം ഭീമന്‍ രഘുവിനെ അധികമൊന്നും കാണാനില്ലായിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരയിലെ തകര്‍പ്പന്‍ കോമഡി എന്ന കോമഡി പരിപാടിയില്‍ ഭീമന്‍ രഘു എത്തിയിരിക്കുന്നതാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഏറെ നാള്‍ സ്‌ക്രീനിനു മുന്നിലേക്ക് എത്താതിരുന്ന ഭീമന്‍ രഘു വീണ്ടും സ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ ആളാകെ മാറിയിരിക്കയാണ്. തടിയൊക്കെ കുറച്ച് ഗ്ലാമറസ്സായാണ് രഘു പരിപാടിയില്‍ എത്തിയിരിക്കുന്നത്.
സിനിമയില്‍ വില്ലനായാണ് തിളങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം ഹാസ്യ വേഷങ്ങളും കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ കോമഡി ഷോയില്‍ വിധികര്‍ത്താവായി എത്തിയ ഭീമന്‍ രഘുവിനെ കണ്ട് ഞെട്ടിയിരിക്കയാണ് ആരാധകര്‍. ഭാരമൊക്കെ കുറച്ച് ജിമ്മായിട്ടാണ് ഭീമന്‍ രഘു എത്തിയിരിക്കുന്നത്. ഭീമന്‍ രഘു അല്ലാതെ നടന്‍ ബാലയും തകര്‍പ്പന്‍ കോമഡിയിലെ വിധി കര്‍ത്താവാണ്. മുടിയൊക്കെ കറുപ്പിച്ചതോടെ പഴയ ഭീമന്‍ രഘുവിനെ തന്നെയാണ് ഇപ്പോള്‍ വേദിയില്‍ കാണാന്‍ സാധിക്കുന്നത്.