Latest News

ആഭരണങ്ങളില്ലാതെ സൗന്ദര്യം ചുരിദാറില്‍ മാത്രം; നടി ഭാവനയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍..!

Malayalilife
ആഭരണങ്ങളില്ലാതെ സൗന്ദര്യം ചുരിദാറില്‍ മാത്രം;    നടി ഭാവനയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍..!

96 എന്ന സിനിമയുടെ റീമേക്ക് കന്നഡയില്‍ എത്തുമ്പോള്‍ നായികയായി എത്തുന്ന ഭാവനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.  അതിനു ശേഷം ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തുന്ന ഭാവനയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെളളചുരിദാറില്‍ അതിസുന്ദരിയായിട്ടാണ് ഭാവന എത്തിയത്. ഇപ്പോള്‍ ചുവപ്പു ചുരിദാറില്‍ സുന്ദരിയായ തരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. 

വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കന്നഡയില്‍ കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ് ഭാവന.  തമിഴ് ചിത്രം 96-ന്റെ കന്നഡ പതിപ്പ് 99 ല്‍ താരം നായികയായി എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സ് ജൂനിയര്‍ 5-ാം സീസണില്‍ അതിഥിയായി ഭാവന എത്തുന്നുവെന്നുളള പ്രൊമോകള്‍ എത്തിയിരുന്നു. അതിസുന്ദരിയായിട്ടാണ് താരം പ്രൊമോയിലുളളത്. പരിപാടിയുടെ ആദ്യ വരവില്‍ തന്നെ ഭാവന ആരാധക ഹൃദയങ്ങള്‍ കീഴടക്കിയിരിക്കയാണ്. താരത്തന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചുവപ്പും ഓറഞ്ചും നിറത്തിലുളള ചുരിദാര്‍ അണിഞ്ഞ് സുന്ദരിയായിട്ടാണ് ഭാവന ചിത്രങ്ങളിലുളളത്. സിംപിള്‍ ആന്‍ഡ് എലഗെന്റ് എന്നാണ് ചിത്രങ്ങളെക്കുറിച്ച് ആരാധകര്‍ പറയുന്നത്. ലേബല്‍ എം ഡിസൈന്‍ ചെയ്ത വസ്ത്രത്തിലുളള ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. നീളം കുറഞ്ഞ കളര്‍ ഉള്ള മുടിയുണ്ടായിരുന്ന ഭാവനയ്ക്ക് ഇപ്പോള്‍ നീണ്ട് കറുത്ത ഇടതൂര്‍ന്ന മുടിയാണ് ഉള്ളത്. ഇത് സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഭാവനയുടെ മറ്റ് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.

Bhavana latest photos in red colour dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES