Latest News

ദിഷ പഠാനിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്; കല്‍ക്കി 2898 എ.ഡി-യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; പഞ്ചാബി താളത്തില്‍ പുറത്തിറക്കിയ ഭൈരവ ആന്തവും സോങ്ങ്   പ്രോമോയും സൂപ്പര്‍ഹിറ്റ്

Malayalilife
ദിഷ പഠാനിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്; കല്‍ക്കി 2898 എ.ഡി-യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; പഞ്ചാബി താളത്തില്‍ പുറത്തിറക്കിയ ഭൈരവ ആന്തവും സോങ്ങ്   പ്രോമോയും സൂപ്പര്‍ഹിറ്റ്

എം എസ് ധോണി, ഭാരത് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദിഷ പഠാനിയുടെ പുതിയ ചിത്രമാണ്  വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 എ.ഡി. ഇപ്പോഴിതാ ദിഷയുടെ പിറന്നാള്‍ ദിനത്തില്‍ ദിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. റോക്‌സി എന്ന കഥാപാത്രത്തെയാണ് ദിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരിക്കും ദിഷയുടേത് എന്നാണ് ഈയിടെ പുറത്തിറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കല്‍ക്കിയുടെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ് ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.
 
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.

ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.=

'കല്‍ക്കി2898എഡി' യിലെ   ഭൈരവ ആന്ദം പുറത്തിറങ്ങിയതും ഹിറ്റായി മാറുകയാണ്.പ്രശസ്ത ബോളിവുഡ് - പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. ത്രസിപ്പിക്കുന്ന പഞ്ചാബി താളത്തില്‍ പ്രഭാസും ദില്‍ജിത്തും ഒന്നിച്ചു ചുവടുകള്‍ വയ്ക്കുന്ന രംഗങ്ങളാണ് പാട്ടിലുള്ളത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം പ്രഭാസിന്റെ 'ഭൈരവ' എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. മികച്ച സ്വീകരണമാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ  അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് റിപ്പോര്‍ട്ട്.സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.


പ്രഭാസും  ദില്‍ജിത് ദോസഞ്ചും  കത്തിക്കയറുന്നു: കല്‍ക്കിയുടെ സോങ്ങ്   പ്രോമോ  പുറത്ത്

'കല്‍ക്കി2898എഡി'യുടെ സോങ്ങ്  പ്രോമോ വീഡിയോ പുറത്ത് വിട്ടു. പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദോസഞ്ചാണ് ഈ ഗാനം ആലപിക്കുന്നത് എന്നതാണ് ഹൈലൈറ്റ്.  വെറും 21 സെക്കന്‍ഡ് മാത്രം നീണ്ടു നില്‍ക്കുന്ന പ്രൊമോ വീഡിയോ സരിഗമയുടെ തെലുങ്ക് യൂട്യൂബ് ചാനലില്‍ മാത്രം അരമണിക്കൂറിനുള്ളില്‍ കാണ്ടിരിക്കുന്നത് ഒരു മില്യണ്‍ കാഴ്ച്ചക്കാരിലധികമാണ്. സന്തോഷ് ഒരുക്കിയ ഈ പഞ്ചാബി ഗാനത്തിന്റെ പൂര്‍ണ്ണ രൂപം ഉടന്‍ പുറത്തിറക്കും.

പിആര്‍ഒ: ആതിര ദില്‍ജിത്ത്

Bhairava Anthem Song Promo Kalki 2898 AD

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES