Latest News

ഒരു കുഞ്ഞ്, ഒരു അമ്മ, രണ്ട് അച്ഛന്മാര്‍': ചിരിപ്പിച്ച് ബാഡ് ന്യൂസിന്റെ ട്രെയിലര്‍; വിക്കിക്കൊപ്പം അതിഥിയായി കത്രീനയും ചിത്രത്തില്‍

Malayalilife
 ഒരു കുഞ്ഞ്, ഒരു അമ്മ, രണ്ട് അച്ഛന്മാര്‍': ചിരിപ്പിച്ച് ബാഡ് ന്യൂസിന്റെ ട്രെയിലര്‍; വിക്കിക്കൊപ്പം അതിഥിയായി കത്രീനയും ചിത്രത്തില്‍

ബോളിവുഡ് കോമഡി ചിത്രം ബാഡ് ന്യൂസ് ട്രെയിലര്‍ പുറത്ത്. വിക്കി കൗശല്‍, തൃപ്തി ദ്രിമി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ആനന്ദ് തിവാരിയാണ് സംവിധാനം. വിക്കി കൗശലിന്റെ ഭാര്യ കത്രീന കെയ്ഫ് ചിത്രത്തില്‍ അതിഥിയായെത്തുന്നു. ചിത്രത്തില്‍ ഒരു ഫോട്ടോയിലാണ് താരം എത്തുന്നത്. മെരി ക്രിസ്മസ് ആണ് കത്രീനി നായികയായി അവസാനം റിലീസ് ചെയ്തത്. 

അനു മാലിക്കിന്റെ പഴയ ചലച്ചിത്രഗാനങ്ങള്‍ ട്രെയിലറില്‍ റീമിക്‌സായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ പുതിയ ചിത്രമാണ്. കരീന കപൂര്‍, കിയാര അദ്വാനി, അക്ഷയ് കുമാര്‍, ദില്‍ജിത് ദോസഞ്ച് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ജൂലായ് 19ന് ബാഡ് ന്യൂസ് തിയേറ്ററില്‍ എത്തും.

Bad Newz Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES