13-ന് മുകളില്‍ ആര്‍ക്കും കാണാവുന്ന 'അവിഹിതം;ആദ്യഗാനം പുറത്തിറങ്ങി

Malayalilife
 13-ന് മുകളില്‍ ആര്‍ക്കും കാണാവുന്ന 'അവിഹിതം;ആദ്യഗാനം പുറത്തിറങ്ങി

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രം 'അവിഹിത'ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ശ്രീരാഗ് സജി സംഗീതം പകര്‍ന്ന് സിയ ഉള്‍ ഹഖ്, ശ്രീരാഗ് സജി എന്നിവര്‍ ആലപിച്ച ' അയ്യയ്യേ,  നിര്‍മ്മലേ...'എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് U/A സെര്‍ട്ടിഫിക്കറ്റും ലഭിച്ചു.

ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്,ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍)എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത,ഹാരിസ് ദേശം,പി ബി അനീഷ്,സി വി സാരഥി,സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യുവുമാണ്. ക്രിയേറ്റീവ് ഡയറക്ടര്‍-ശ്രീരാജ് രവീന്ദ്രന്‍, എഡിറ്റര്‍- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പന്‍കുട്ടി, ആക്ഷന്‍ - അംബരീഷ് കളത്തറ, ലൈന്‍ പ്രൊഡ്യൂസര്‍- ശങ്കര്‍ ലോഹിതാക്ഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈന്‍- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പില്‍, മാര്‍ക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവന്‍ (ക്യാറ്റലിസ്റ്റ്). ഒക്ടോബര്‍ പത്തിന് ഈ അവിഹിതം പ്രദര്‍ശനത്തിനെത്തും..


 

Read more topics: # അവിഹിതം
Ayyaye Lyric Video Avihitham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES