Latest News

ചിരഞ്ജീവി ചിത്രം വിശ്വംഭര; നായികയായി അഷിക രംഗനാഥ് എത്തുന്നു

Malayalilife
topbanner
 ചിരഞ്ജീവി ചിത്രം വിശ്വംഭര; നായികയായി അഷിക രംഗനാഥ് എത്തുന്നു

ചിരഞ്ജീവിയുടെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ചിത്രം വിശ്വംഭരയില്‍ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ക്യാന്‍വാസിലാണ് യു വി ക്രിയേഷന്‍സ് സിനിമ ഒരുക്കുന്നത്.

ചിത്രത്തില്‍ അഷിക രംഗനാഥ് പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പ്രധാന അപ്ഡേറ്റ്. 'നാ സാമി രംഗ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ആവേഷത്തിലാഴ്ത്തിയ നായിക ഇപ്പോഴിതാ വിശ്വംഭരയില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

തൃഷ കൃഷ്ണനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളും വേഷമിടുന്നു. വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിര്‍മാതാക്കള്‍. 2025 ജനുവരി 10ന് ചിത്രം തീയേറ്റയറുകളിലെത്തും. മ്യുസിക്ക് - എം എം കീരവാണി, ഛായാഗ്രഹണം - ചോട്ടാ കെ നായിഡു, പി ആര്‍ ഒ - ശബരി

Ashika Ranganath has officially joined the Vishwambhara

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES