സമാന്ത, ശ്രുതി ഹാസന്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയ താരങ്ങളെല്ലാം അവരുടെ പ്രത്യേക രോഗാവസ്ഥയെക്കുറിച്ച് പലപ്പോഴായി തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ അപൂര്വ്വ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി.
തനിക്ക് ചിരിക്കുന്ന രോഗമുണ്ടെന്നും , ചിരി തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താനാവില്ലെന്നും ഈ കാരണം കൊണ്ട് തന്നെ പലതവണ ഷൂട്ടിങ്ങുകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് അനുഷ്‌ക അഭിമുഖത്തില്‍ പറയുന്നത്.
ലാഫിംഗ് ഡിസീസ് (ഡ്യൂഡോബുള്‍ബാര്‍ ഇഫക്ട്) എന്നതാണ് അനുഷ്‌കയെ ബാധിച്ച രോഗം. ചിരി എങ്ങനെയാണ് ഒരു അസുഖമാകുക എന്ന് ആരുമൊന്ന് ചിന്തിക്കും. എന്നാല്‍ ചിരി അനുഷ്‌കയെ അസ്വസ്ഥയാക്കുന്നു. അടുത്തിടെയാണ് അനുഷ്‌ക തന്റെ രോഗവിവരം വെളിപ്പെടുത്തിയത്.
''എനിക്ക് ലാഫിംഗ് ഡിസീസുണ്ട്. നിങ്ങള്‍ ചിന്തിച്ചേക്കാം. ചിരിക്കുന്നതൊരു പ്രശ്‌നമാണോ എന്ന്. എന്നാല്‍ എന്നെ സംബന്ധിച്ച് അങ്ങനെയാണ്. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍, എനിക്ക് 15 മുതല്‍ 20 മിനിട്ട് വരെ നിറുത്താന്‍ കഴിയില്ല. കോമഡി രംഗങ്ങള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് തറയില്‍ ഉരുളുന്നു. ഷൂട്ടിംഗ് പല തവണ നിറുത്തി വയ്‌ക്കേണ്ടിവന്നിട്ടുണ്ട്.അനുഷ്‌കയുടെ പേഴ്‌സണല്‍ ട്രെയിനര്‍ ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.