പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ചുരുണ്ട മുടിക്കാരി ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്തെ തിരക്കേറിയ നായികയാണ്. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരന് ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ തിളങ്ങുകയാണ്. മുമ്പ് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത് വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നെങ്കില് ഇപ്പോള്‍ താരത്തിന്റെ വിഷുഫോട്ടോ ഷൂട്ടും അതിന് ലഭിച്ച കമന്റുകളുമാണ് വൈറലാകുന്നത്.
സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മേരിയായി വന്ന അനുപമ പരമേശ്വരന് എന്ന തൃശൂരുകാരി പെണ്‍കുട്ടി പക്ഷെ പിന്നീട് നേരെ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. കന്നടയിലും തമിഴിലും തെലുങ്കിലുമായി നാഗചൈതന്യ, ധനുഷ്, സര്‍വാനന്ദ് എന്നീ താരങ്ങള്‍ക്കൊപ്പവും അനുപമ വേഷമിട്ടു. എന്നാല്‍ മലയാളത്തില്‍ പിന്നീട് അനുപമ നായികയായെത്തിയത് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷത്തില്‍ മാത്രമാണ്. ഇപ്പോഴാകട്ടെ ഒരു മലയാളം പടത്തിന് പോലും അനുപമയ്ക്ക് ഓഫറുമില്ല. മലയാളത്തില്‍ സജീവമല്ലെങ്കിലും താന്‍ മലയാളത്തെ കൈവിട്ടില്ലെന്ന് ഓര്‍മിപ്പിച്ചാണ് താരത്തിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എത്തിയത്.
നീളന്‍ കയ്യുള്ള ചുവപ്പു ബ്ലൗസിന് ചെറിയ കസവുകരയുള്ള കേരള സാരിയാണ് ധരിച്ച് തനി മലയാളി പെണ്കുട്ടിയായിട്ടാണ് താരം ചിത്രങ്ങളില്‍ ഉള്ളത്. കയ്യില്‍ കൊന്നപ്പൂക്കളുമായി നില്ക്കുന്ന വിവിധ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. തന്റെ സഹോദരനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് എന്നും താരം കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇതിനിടയിലാണ് ഒരു കമന്റ് വേറിട്ട് നില്‍ക്കുന്നത്. ബിജെപിക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഐഎഎസുകാരി എന്തിനാണ് വിഷു ആഘോഷിക്കുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. അനുപമ ഐഎഎസ് എന്നു കരുതിയാണ് അങ്ങനെ ഒരു കമന്് ചിത്രത്തിന് ലഭിച്ചത്. നേരത്തെ ആ അനുപമയാണെന്ന് കരുതി നടി അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണം എത്തിയിരുന്നു, ഇതിന്റെ പിന്തുടര്ച്ചയായിരുന്നു ഈ കമന്റും. എന്താലായും കമന്റ് വൈറലാകുകയാണ്. ഒപ്പം അനുപമയുടെ കിടിലന്‍ ചിത്രങ്ങളും