Latest News

എന്റെ വിജയത്തിനു പിന്നില്‍ മാതാപിതാക്കളും,ചേട്ടനും പിന്നെ പ്രണയവും; ആ മുഖമാണ് എന്റെ കരുത്ത്; പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ

Malayalilife
എന്റെ വിജയത്തിനു പിന്നില്‍ മാതാപിതാക്കളും,ചേട്ടനും പിന്നെ പ്രണയവും; ആ മുഖമാണ് എന്റെ കരുത്ത്; പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തി ഒരുപിടി നല്ല കഥാപാത്രങ്ങളെ  പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസിലൂടെ സിനിമയിലേക്ക് അരങ്ങേറിയ അനുശ്രീ മഹേഷിന്റെ പ്രതികാരം, ഒപ്പം, ഒരു സിനിമാക്കാരന്‍ പഞ്ചവര്‍ണതത്ത തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയയാകുകയായിരുന്നു അനുശ്രീ. സിനിമയില്‍ തന്റേതായ മുദ്രപതിപ്പിച്ച അനുശ്രീ സിനിമയിലും പൊതുകാര്യങ്ങളും തന്റേതായ നിലപാടുള്ള വ്യക്തിയാണ്.

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുളള ചോദ്യങ്ങളില്‍ നിന്നും അനുശ്രീ ഒഴിഞ്ഞുമാറാറാണ് പതിവ്. ഇടയ്ക്ക് അനുശ്രീയും റെയ്ജിനും ഒരു പരിപാടിയില്‍ ഒരുമിച്ച് എത്തിയതോടെ അവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നലാപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കയാണ് അനുശ്രീ. ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.  'എനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ഥിക്കുന്നു'. അനുശ്രീ പറഞ്ഞു.

തന്റെ ഇഷ്ടത്തെക്കുറിച്ചുളള തുറന്നു പറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. ആരാണ് അനുശ്രീയുടെ കാമുകന്‍ എന്ന് കണ്ടു പിടിക്കാനുളള പാച്ചിലിലാണ് സോഷ്യല്‍ മീഡിയ ആരാധകര്‍. എന്നാല്‍ സിനിമയില്‍ നിന്നുളള വ്യക്തി അല്ല എന്നുളളതാണ് കണ്‍ഫ്യൂഷനിലാക്കുന്നത്. തന്റെ പ്രണയത്തെക്കുറുച്ച് പറഞ്ഞതിനൊപ്പം തനിക്കു നേരെയുളള ആരോപണങ്ങളെക്കുറിച്ചു അനുശ്രീ പ്രതികരിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളേയും വിവാദങ്ങളേയും അനുശ്രീ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. അതിനാല്‍ തന്നെ ഇതിനെ കുറിച്ച് അധികം ചിന്തിച്ച് തല പുകയ്ക്കാറില്ലെന്നാണ് അനുശ്രീ പറഞ്ഞത്. 


 

Read more topics: # Actress Anu sree,# about her,# marriage
Actress Anu sree about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES