Latest News

ഇതുപോലുള്ള ഓര്‍മ്മകള്‍ നിധിപോലെ സൂക്ഷിക്കുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി; ഒരു കലോത്സവകാലത്തിന്റെ ഓര്‍മ്മ; മോഹിനിയാട്ട വേഷത്തില്‍ നില്ക്കുന്ന ചിതം പങ്കിട്ട് അനു സിതാര 

Malayalilife
 ഇതുപോലുള്ള ഓര്‍മ്മകള്‍ നിധിപോലെ സൂക്ഷിക്കുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി; ഒരു കലോത്സവകാലത്തിന്റെ ഓര്‍മ്മ; മോഹിനിയാട്ട വേഷത്തില്‍ നില്ക്കുന്ന ചിതം പങ്കിട്ട് അനു സിതാര 

യുവനായികമാരില്‍ ശ്രദ്ധേയയായ അനുസിതാര മികച്ച ഒരു നര്‍ത്തകി കൂടിയാണ്.സ്‌കൂള്‍ കാലഘട്ടം മുതല്‍ മോഹിനിയാട്ടം അഭ്യസിക്കുന്ന അനു സിത്താര സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ കലോത്സവത്തില്‍ പങ്കെടുത്ത ഒരു ത്രോബാക്ക് ന്യൂസ്‌പേപ്പര്‍ കട്ടിംഗ് പങ്കിടുകയാണ് അനുസിതാര. 
 
സ്‌കൂള്‍ കലോത്സവ കാലഘട്ടത്തില്‍ വേദിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചതിന്റെ വാര്‍ത്തയും ചിത്രവും വന്ന ന്യൂസ്‌പേപ്പര്‍ കട്ടിംഗാണ് അനു സിതാര പങ്കിട്ടിരിക്കുന്നത്. ''കലോത്സവത്തിന്റെ ഓര്‍മ്മകള്‍... എന്റെ ബാല്യകാല സുഹൃത്ത് ഞങ്ങളുടെ സ്‌കൂള്‍ കലോത്സവത്തിലെ ഈ പത്രക്കഷണം 11 വര്‍ഷമായി ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്നു. സമയം എങ്ങനെ പറക്കുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല...ഇതുപോലുള്ള ഓര്‍മ്മകള്‍ നിധിപോലെ സൂക്ഷിക്കുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി...'' എന്നാണ് ചിത്രം പങ്കിട്ട് അനു സിതാര കുറിച്ചത്. 

'ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ അനു സിതാര...' എന്നാണ് പത്രത്തിലെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഒപ്പം സ്‌കൂളി?ന്റെ പേരും കുറിച്ചിട്ടുണ്ട്. അനു സിതാര പങ്കിട്ട പോസ്റ്റിന് സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ ആശംസകളും സന്തോഷവും സ്‌നേഹവും കുറിച്ചിട്ടുണ്ട്.
     
നായികയുടെ ചെറുപ്പകാലം അവതരിപ്പിച്ച് മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേക്ഷകരിഷ്ടപ്പെടുന്ന നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് അനു സിതാര. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ സിനിമകളിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

Read more topics: # അനുസിതാര
Anu sithara share a paper cut

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES