Latest News

മലയാള സിനിമയിലെക്ക് ശാലീന സൗന്ദര്യവുമായി കടന്നു വന്ന നായിക; അനുസിത്താരയുടെ ചിത്രം വരയ്ക്കുന്ന ആരാധകന്റെ ടിക് ടോക്ക് വീഡിയോ വൈറല്‍

Malayalilife
topbanner
 മലയാള സിനിമയിലെക്ക് ശാലീന സൗന്ദര്യവുമായി കടന്നു വന്ന നായിക; അനുസിത്താരയുടെ ചിത്രം വരയ്ക്കുന്ന ആരാധകന്റെ ടിക് ടോക്ക് വീഡിയോ വൈറല്‍

കാവ്യാ മാധവന്റെ അതേ കണ്ണുകളും ചിരിയും സൗന്ദര്യവുമുളള നായിക എന്ന് ആരും ഒറ്റ നോട്ടത്തില്‍ പറയുന്ന താരമാണ് അനു സിത്താര. 
ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നുവന്നതോടെ ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അനു അവതരിപ്പിച്ചത്. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ അനുസിത്താര ശ്രദ്ധേയയാകുകയായിരുന്നു. കുപ്രസിദ്ധ പയ്യന്‍, ജോണി ജോണി എസ് അപ്പ തുടങ്ങിയവയാണ് അനുസിത്താരയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. കാവ്യാമാധവനു ശേഷം അതേ ചിരിയോടും വിടര്‍ന്ന കണ്ണുകളോടും മലയാളത്തിലേക്കെത്തിയ അനുവിന് ആരാധകരുടെ പ്രവാഹമാണ്. 

അനുവിന് പിറന്നാള്‍ സര്‍പ്രൈസുമായി എത്തിയ ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ അനുസിത്താരയുടെ ഒരു ചിത്രത്തിന്റെ ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പശയും മണ്ണും ഉപയോഗിച്ച് വരയ്ക്കുന്ന പെയ്റ്റിങ്ങാണ് വൈറലാകുന്നത്. ടിക് ടോക്ക വീഡിയോ ആയിട്ടാണ് പെയിന്റിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അനു സിത്താരയുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഭിലാഷ് അഭി എന്ന കലാകാരന്‍ തന്റെ ചെറിയ ശ്രമം എന്ന വാക്കുകളോടെയാണ് അനുസിത്താരയുടെ ചിത്രം വരയ്ക്കുന്ന ടിക് ടോക്ക് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

മോഡേണ്‍ വേഷത്തില്‍ അധികമൊന്നും കാണാറില്ല എന്നതാണ് അനുസിത്താരയെ മലയാളി ആരാധകര്‍ ഏറെ ഇഷ്ടപ്പെടാന്‍ കാരണം. വിവാഹത്തിനു ശേഷം സിനിമയില്‍ എത്തുകയും ശ്രദ്ധേയയാകുകയും ചെയ്ത ചുരുക്കം ചില അഭിനേത്രികളില്‍ ഒരാളാണ് അനുസിത്താര. രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാലിനി ആയി അഭിനയിച്ചതോടെയാണ അനു സിത്താര കൂടുതല്‍ സിനിമയില്‍ ശ്രദ്ധേയ ആകുന്നത്. 


 

Read more topics: # Anu Sithara ,# painting ,# tiktok video ,# goes viral
Anu Sithara painting tiktok video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES