Latest News

 യാത്ര ഇതാ തുടങ്ങിക്കഴിഞ്ഞു; നടി എമി ജാക്സണും എഡ് വെസ്റ്റ് വികും വിവാഹിതരായി; ഇറ്റലിയിലെ അമാല്‍ഫി തീരത്ത് വച്ച് നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ട് താരം 

Malayalilife
 യാത്ര ഇതാ തുടങ്ങിക്കഴിഞ്ഞു; നടി എമി ജാക്സണും എഡ് വെസ്റ്റ് വികും വിവാഹിതരായി; ഇറ്റലിയിലെ അമാല്‍ഫി തീരത്ത് വച്ച് നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ട് താരം 

ടി എമി ജാക്സണും എഡ് വെസ്റ്റ്വികും വിവാഹിതരായി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇറ്റലിയിലെ അമാല്‍ഫി തീരത്ത് വച്ച് നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തത്. യാത്ര ഇതാ തുടങ്ങിക്കഴിഞ്ഞു എന്ന കുറിപ്പോടെ വിവാഹ ചിത്രങ്ങള്‍ എമി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

തൂവെള്ള നിറത്തിലെ ഗൗണില്‍ അതിസുന്ദരിയായാണ് എമിയെ ചിത്രങ്ങളില്‍ കാണാനാവുക. നിരവധി ആരാധകരാണ് ഇരുവര്‍ക്കും വിവാഹാശംസകള്‍ നേരുന്നത്. ബ്രിട്ടീഷ് മോഡലും നടിയുമായ എമിയും ഇംഗ്ലീഷ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വികും 2022 ജൂണിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. 2021മുതല്‍ ഇരുവരും ഡേറ്റിംഗിലായിരുന്നു. തുടര്‍ന്ന് വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.

ബിസിനസുകാരനായ ജോര്‍ജ് പനയോറ്റുമായി മുന്‍പ് എമി ജാക്‌സണ്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ ആന്‍ഡ്രിയാസ് എന്ന് പേരിട്ടിരിക്കുന്ന ഒരു മകനുമുണ്ട് എമിയ്ക്ക്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2.0, ഐ, തങ്കമകന്‍, മദ്രാസ പട്ടണം, താണ്ഡവം, ഏക് ദീവാനാ ഥാ, യെവാഡു തുടങ്ങിയ ചിത്രങ്ങളിലും എമി അഭിനയിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amy Jackson (@iamamyjackson)

Amy Jackson And Ed Westwick

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES