ബോളിവുഡ് താരങ്ങളുടെ വാഹനപ്രേമം മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ച ഒന്നാണ്. പല ബോളിവുഡ് താരങ്ങളും ഇതിനോടകം തന്നെ ലോകത്തിലെ മികച്ച കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ ആവേശമായ അമിതാഭ് ബച്ചന്, ഒരുപിടി മികച്ച കാറുകളുടെ ശേഖരമുള്ള ചുരുക്കം ചില ബോളിവുഡ് താരങ്ങളില്‍ ഒരാളാണ്. ഇപ്പോളിതാ തന്റെ വാഹനശേഖരത്തിലെ ആഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്റം കാര്‍ താരം അമിതാഭ് ബച്ചന് വിറ്റതായി റിപ്പോര്‍ട്ട്.
മുംബൈ മിററാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംവിധായകനായ വിധു വിനോദ് ചോപ്ര ബച്ചന് സമ്മാനിച്ച വാഹനമാണിത്. 2007ല്‍ ഇരുവരും ഒന്നിച്ച ഏകലവ്യയുടെ വിജയത്തെ തുടര്‍ന്നാണ് ബച്ചന് ഈ കാര്‍ സമ്മാനിച്ചത്. 3.5 കോടി രൂപയുള്ള വാഹനം ബെംഗളൂരുവിലെ ഉംറ ഡെവലപ്പേഴസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനകം തന്നെ ബച്ചന്റെ റോള്‍സ് റോയ്സ് ഫാന്റം, പുതിയ വസതിയില്‍ എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബോളിവുഡിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളിലൊന്നാണ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ സ്വന്തമായിരുന്ന ഈ റോള്‍സ് റോയ്സ് ഫാന്റം. ഏകലവ്യ എന്ന സിനിമയുടെ വിജയിച്ചതിന്റെ ഭാഗമായി സംവിധായകന് വിധു വിനോദ് ചോപ്രയാണ് ബച്ചന് കാര്‍ സമ്മാനിച്ചത്.സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമിതാഭിന് 2007 -ലാണ് സംവിധായകന് കാര്‍ സമ്മാനിക്കുന്നത്. അന്ന് 3.5 കോടി രൂപയായിരുന്നു റോള്‍സ് റോയ്സ് ഫാന്റത്തിന് വില. ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള ഫാന്റത്തിന്റെ തൊട്ട് മുന്‍തലമുറയിലെ കാറാണ് ബിഗ് ബിയുടെ പക്കലുണ്ടായിരുന്ന ഈ കാര്‍.
എത്ര രൂപയ്ക്കാണ് വാഹനം വിറ്റതെന്ന് വ്യക്തമല്ല. കാറുകളോട് ഏറെ പ്രിയമുള്ളയാളാണ് ബച്ചന്. അദ്ദേഹത്തിന് മെഴ്സീഡസ് എസ് ക്ലാസ്, റെയ്ഞ്ച് റോവര്‍, ബെന്റ്ലി ജി.ടി, ലെക്സസ് എസ്.യു.വി എന്നീ വാഹനങ്ങളും ഉണ്ട്. തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്ത് വന്ന ചിത്രം. 250 കോടി രൂപ ചെലവിലെടുത്ത ചിത്രം ബോക്സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു. സുജോയ് ഘോഷിന്റെ ബദ്ലയാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം. പിങ്കിന്റെ വിജയത്തിന് ശേഷം തപ്സീ പന്നുവും ഒന്നിച്ച് ബച്ചന് ചെയ്യുന്ന ചിത്രമാണിത്