Latest News

അപ്പോ ഇതാണ് അമല പോളിന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം; ഹെവി വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവച്ച് താരം

Malayalilife
അപ്പോ ഇതാണ് അമല പോളിന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം; ഹെവി വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവച്ച് താരം

ലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ വെന്നികൊടി പാറിച്ച നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മെഗാ സ്റ്റാറുകളെക്കാള്‍ ആരാധകരാണ് താരത്തിനുള്ളത്. സംവിധായകന്‍ എഎല്‍ വിജയെ വിവാഹം ചെയ്‌തെങ്കിലും ദമ്പതികള്‍ പിരിഞ്ഞു. വിവാഹമോചനം നേടിയ ശേഷം നടത്തിയ യാത്രകള്‍ തന്റെ ജീവിതത്തെ മാറ്റി മറിച്ചെന്നും ഇപ്പോള്‍ താന്‍ വീണ്ടും പ്രണയത്തിലാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കാമുകനൊപ്പം ഒന്നിച്ച് പോണ്ടിചേരിയിലാണ് അമലയുടെ താമസം. ഇപ്പോള്‍ അമലയുടെ ഞെട്ടിക്കുന്ന വര്‍ക്ക് ഔട്ട് വീഡിയോ ആണ് വൈറലായി മാറുന്നത്.

മലയാളിയായ അമല പോള്‍ കൂടുതല്‍ തിളങ്ങിയത് അന്യഭാഷകളിലാണ്. വിവാഹമോചനത്തിന് ശേഷം അമലയുടെ ജീവിതരീതികള്‍ ആകെ മാറിയിരുന്നു. ആഡംബരജീവിതവും നടി ഉപേക്ഷിച്ചിരുന്നു. യോഗയാണ് തന്റെ ആരോഗ്യരഹസ്യമെന്ന് അമല വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അമലയുടെ വര്‍ക്ക് ഔട്ട് വീഡിയോ ആണ് വൈറലാകുന്നത്. ഹെവി വര്‍ക്കൗട്ടുകളാണ് ശരീരസൗന്ദര്യത്തിനായി അമല ചെയ്യുന്നത്. ഒരു ജിമ്മില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വീഡിയോ കാണാം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul ✨ (@amalapaul) on

 

Read more topics: # Amala paul,# Workout video
Amala paul share her Workout video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക