Latest News

നഗ്‌നയായി പേടിച്ചരണ്ട് അമലാ പോൾ; ടോയ്ലറ്റ് പെപ്പർ ദേഹത്ത് ചുറ്റി നില്ക്കുന്ന പോസ്റ്ററിന് പിന്നാലെ സസസ്പെൻസ് നിറച്ച രംഗങ്ങളുമായി എത്തിയ ആടൈയുടെ ട്രെയിലർ കാണാം

Malayalilife
നഗ്‌നയായി പേടിച്ചരണ്ട് അമലാ പോൾ; ടോയ്ലറ്റ് പെപ്പർ ദേഹത്ത് ചുറ്റി നില്ക്കുന്ന പോസ്റ്ററിന് പിന്നാലെ സസസ്പെൻസ് നിറച്ച രംഗങ്ങളുമായി എത്തിയ ആടൈയുടെ ട്രെയിലർ കാണാം

മല പോൾ നായികയായെത്തുന്ന 'ആടൈ'യുടെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ ടോയ് ലറ്റ് പേപ്പർ ദേഹത്ത് ചുറ്റി പേടിച്ചരണ്ട് നില്ക്കുന്ന നടിയുടെ ചിത്രത്തോടെ എത്തിയ പോസ്റ്ററിന് പിന്നാലെയെത്തിയ ട്രെയിലറിലും നിറയുന്നത് സസ്പെൻസ് തന്നെയാണ്.

ടോയലറ്റ് പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളായിരുന്നു പോസ്റ്ററിലെങ്കിൽ നഗ്‌നയായി പേടിച്ച് കരയുന്ന അമലയാണ് ട്രെയിലറിലും ഉള്ളത്.അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാകും ഈ ചിത്രത്തിലേതെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.

ചിത്രത്തിന് 'എ' സർട്ടിഫിക്കേറ്റാണ് സെർസർ ബോർഡ് നൽകിയത്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമുള്ള ത്രില്ലർ ചിത്രമാണെന്ന് ട്രെയിലറിൽ നിന്ന് മനസിലാകുന്നു. രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാമിനി എന്ന വേഷത്തിലാണ് അമല പ്രത്യക്ഷപ്പെടുന്നത്. ആടൈയുടെ കഥ കേട്ട് മറ്റു ചിത്രങ്ങൾക്കൊന്നും ഡേറ്റ് നൽകാതെയാണ് അമല ഇതിൽ അഭിനയിച്ചത്. ചിത്രത്തിൽ കാർത്തിക് കണ്ണനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രദീപ് കുമാർ.

Read more topics: # Amala paul,# new movie,# aadai
Amala paul new movie aadai teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES