കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബോളിവുഡ് ലോകത്ത് ഏറ്റവും ചര്‍ച്ചയായി മാറിയ വീഡിയോകളിലൊന്നാണ്‌പൊതുവേദിയില്‍ വച്ച് സല്‍മാന്‍ ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ മാധ്യമപ്രവര്‍ത്തക. അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയായ അലേന ഖലീഫെ താരത്തോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്.
''സല്‍മാന്‍ ഖാന്‍ നിങ്ങളോട് ഈ ചോദ്യം ചോദിക്കാന്‍ ഞാന്‍ ഹോളിവുഡില്‍ നിന്നും വന്നതാണ്. നിങ്ങളെ കണ്ട നിമിഷം തന്നെ പ്രണയത്തിലായി'' എന്നാണ് അലേന സല്‍മാനോട് പറയുന്നത്.നിങ്ങള്‍ പറയുന്നത് ഷാരൂഖ് ഖാനെ കുറിച്ച് അല്ലല്ലോ'' എന്നാണ് ഇത് കേട്ട സല്‍മാന്‍ തമാശയായി ചോദിച്ചത്. പിന്നാലെ ''സല്‍മാന്‍ താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ?'' എന്ന് അലേന ചോദിക്കുകയായിരുന്നു. ''വിവാഹം ചെയ്യാനുള്ള എന്റെ പ്രായം കഴിഞ്ഞു, 20 വര്‍ഷം മുമ്പ് നിങ്ങളെ കാണേണ്ടതായിരുന്നു'' എന്നാണ് ഇതിന് മറുപടിയായി സല്‍മാന്‍ പറയുന്നത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന ചിത്രമാണ് സല്‍മാന്‍ ഖാന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ 225 കോടിക്ക് നിര്‍മ്മിച്ച ചിത്രം 182.44 കോടി രൂപയാണ് ചിത്രം നേടിയത്.