Latest News

അക്ഷയ് കുമാറിന്റെ പ്രതിഫലം 120 കോടിയിലേക്ക്; ധനുഷ് സാറാ അലി ഖാന്‍ ജോഡികള്‍ ഒന്നിക്കുന്ന ചിത്രത്തിനായി നടന്‍ ആവശ്യപ്പെട്ടത് വമ്പന്‍ തുക; ബ്രാന്‍ഡ് മൂല്യവും ബ്ലോക്ക് ബസ്റ്റര്‍ റിലീസുകളും ചെലവേറിയ താരമാക്കി നടനെ മാറ്റുമ്പോള്‍

Malayalilife
അക്ഷയ് കുമാറിന്റെ പ്രതിഫലം 120 കോടിയിലേക്ക്; ധനുഷ് സാറാ അലി ഖാന്‍ ജോഡികള്‍ ഒന്നിക്കുന്ന ചിത്രത്തിനായി നടന്‍ ആവശ്യപ്പെട്ടത് വമ്പന്‍ തുക;  ബ്രാന്‍ഡ് മൂല്യവും ബ്ലോക്ക് ബസ്റ്റര്‍ റിലീസുകളും ചെലവേറിയ താരമാക്കി നടനെ മാറ്റുമ്പോള്‍

ഒരിടവേളക്ക് ശേഷം ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വീണ്ടും ബോക്‌സോഫീസിലെ രാജാവായി മാറുന്ന കാഴ്ച്ചക്കാണ് ബോളിവുഡ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. 2019 നടന്റേതായി പുറത്തിറങ്ങിയ കേസാരി, മിഷന്‍ മാര്‍സ്,ഹൌസ് സ്ഫുള്‍ 4, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റുകള്‍ ആയെന്ന് മാത്രമല്ല ഇതര ബോളിവുഡ് സൂപ്പര്‍ താരങ്ങളെ അപേക്ഷിച്ച് ബോക്‌സ് ഓഫീസ് കളക്ഷനിലും മുന്നില്‍ തന്നെയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബോക്‌സ് ഓഫീസ് കണക്കനുസരിച്ചു അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ നേടിയത് 665.89 കോടി രൂപയാണ്. ഇപ്പോളിതാ നടന്‍ ബോളിവുഡിലെ ചിലവേറിയ നടനായി മാറിയെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

തമിഴ് നടന്‍ ധനുഷും സാറാ അലി ഖാനും അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അക്ഷയ് വന്‍ തുക ആവശ്യപ്പെട്ടതായാണ് സൂചന. 120 കോടി രൂപയാണ് നടന്റെ പ്രതിഫലം എന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. ആളുകളെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ താരത്തിന് കഴിയുന്നുണ്ടെന്നതും ഡിജിറ്റല്‍, സാറ്റ് ലൈറ്റ് മേഖലകളില്‍ അക്ഷയിനുള്ള ആധിപത്യവും പ്രതിഫല തുകയില്‍ നിഴലിക്കുന്നുണ്ട്.

അക്ഷയ് 2019 ന്റെ തുടക്കത്തില്‍ തന്നെ ബോക്‌സ് ഓഫീസിലെ തന്റെ ജൈത്രയാത്ര ആരംഭിച്ചു. താരത്തിന്റെ മാര്‍ച്ചില്‍ പുറത്തിറങ്ങിയ കേസാരിഎന്ന ചിത്രത്തിന് 151.87 കോടി രൂപയാണ് ലഭിച്ചത്. കേസാരിയുടെ വിജയത്തിനുശേഷം അക്ഷയ്, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ അണി നിരന്ന മിഷന്‍ മാര്‍സ് എന്ന ബഹിരാകാശ നാടകവും ഹിറ്റ് ആയിരുന്നു. ചുരുക്കം സമയത്തിനുള്ളില്‍ 100 കോടി ക്ലബില്‍ കയറിയ മിഷന്‍ മാര്‍സ് വൈകാതെ തന്നെ 192.66 കോടി കളക്ഷന്‍ നേടി.

Akshay Kumar is highest paid actor in Bollywood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES