Latest News

ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് ജോജു ജോര്‍ജ്ജ്; കപ്പുമായി താരത്തിന്റെ വീട്ടിലെത്തി അഖില്‍ മാരാര്‍;  ജുനൈസും സാഗര്‍ സൂര്യയും ചേര്‍ന്നുള്ള സെല്‍ഫീയും വൈറല്‍; ജോജുവിന്റെ തിരക്കഥയില്‍ അണിയറയില്‍ ചിത്രമൊരുങ്ങുന്നു

Malayalilife
ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് ജോജു ജോര്‍ജ്ജ്; കപ്പുമായി താരത്തിന്റെ വീട്ടിലെത്തി അഖില്‍ മാരാര്‍;  ജുനൈസും സാഗര്‍ സൂര്യയും ചേര്‍ന്നുള്ള സെല്‍ഫീയും വൈറല്‍; ജോജുവിന്റെ തിരക്കഥയില്‍ അണിയറയില്‍ ചിത്രമൊരുങ്ങുന്നു

നപ്രിയ ബിഗ് ബോസ് താരങ്ങളായ അഖില്‍ മാരാര്‍, സാഗര്‍ സൂര്യ, ജുനൈസ് വിപി എന്നിവര്‍ വരാനിരിക്കുന്ന ഒരു ചലച്ചിത്ര പ്രോജക്റ്റിനായി പ്രശസ്ത നടന്‍ ജോജു ജോര്‍ജുമായി ഒന്നിക്കാന്‍ ഒരുങ്ങുന്നു.ജോജു ജോര്‍ജ് തിരക്കഥാകൃത്തായി എത്തുന്ന ചിത്രത്തിനായാണ് ഇവര്‍ ഒന്നിക്കുന്നതെന്നാണ് സൂചന.

ജുനൈസും  സാഗര്‍ സൂര്യയും ആണ്ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ആഗസ്റ്റ് 1ന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രമേയമാണ്  താന്‍ തിരക്കഥ എഴുതുന്ന ആദ്യചിത്രത്തിനുവേണ്ടി ജോജു  കണ്ടെത്തിയിരിക്കുന്നത്. ജോജുവിന്റെ കരിയറില്‍  മികച്ച വിജയം നേടിയ പൊറിഞ്ചു മറിയം ജോസ് തൃശൂര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. 

ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തിയ ഒരു താത്വിക അവലോകനം ആണ് അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍ ആണ് സാഗര്‍ സൂര്യയുടെ ആദ്യ ചിത്രം. പൃഥ്വിരാജിന്റെ കുരുതിയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് സ്വീകാര്യത നേടുന്നത്. ടിക് ടോക് വീഡിയോകളിലൂടെയാണ് ജുനൈസ് ശ്രദ്ധിക്കപ്പെടുന്നത്.അതേസമയം എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന പുലിമട ആണ് റിലീസിന് ഒരുങ്ങുന്ന ജോജു ചിത്രം.ഐശ്വര്യ രാജേഷ് ആണ് നായിക. സുപ്രധാന കഥാപാത്രമായി ലിജോ മോള്‍ ജോസും എത്തുന്നു. ഇടവേളയ്ക്കുശേഷം വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ്

ബിഗ് ബോസ് വിജയിച്ച ശേഷം കൊച്ചിയില്‍ വിമാനം ഇറങ്ങിയഅഖില്‍ മാരാര്‍ ആദ്യം പോയത് ജോജു ജോര്‍ജിനെ കാണാനായിരുന്നു. താന്‍ ഗുരു സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് ജോജുവെന്ന് അഖില്‍ പറയുകയും ഉണ്ടായി. 'ഒരു താത്വിക അവലോകനത്തില്‍'ന് ശേഷം ഇരുവരും പുതിയൊരു സിനിമയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ വേണ്ടി വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറെ കഥകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ജോജു പറഞ്ഞു. അതില്‍ ഇനി അഖിലിന്റെ തീരുമാനത്തിനനുസരിച്ച് മുന്നോട്ടു പോകാനാണ് ജോജുവിനും ഇഷ്ടം. അഭിനയിക്കാനും ടൈമിനുള്ള ആളാണ് അഖില്‍ എന്നും ജോജു പറഞ്ഞു.

Akhil Marar Sagar Surya And Junaiz VP Join Joju George

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES