അജിത്തിനെ നായകനാക്കി അദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ്ബാഡ് അംഗ്‌ളി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഒരു ജയില്‍പുള്ളിയുടെ കോസ്റ്റ്യൂമില്‍ കൂളിംഗ് ഗ്‌ളാസ് ധരിച്ച അജിത്തിനെ പോസ്റ്റില്‍ കാണാം. ഗോഡ് ബ്‌ളെസ് യു മാരേയ് എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.
മങ്കാത്ത സിനിമയിലേതു പോലെ സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്.മൈത്രി മൂവീ മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ റിലീസാണ്. അവിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം ഒരുക്കുന്നു. അതേസമയം മലയാളി താരം നസ്‌ളിന്‍ ഗുഡ് ബാഡ് അഗ്‌ളിയുടെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് മാത്യു തോമസും നസ്‌ളിനും. ലിയോ എന്ന ചിത്രത്തില്‍ വിജയ്യുടെ മകനായാണ് മാത്യു തോമസ് തമിഴ് അരങ്ങേറ്റം നടത്തിയത്. ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിന്റെ മകന്റെ വേഷത്തിലാണോ നസ്‌ളിന്‍ എത്തുന്നതെന്ന് അറിവായിട്ടില്ല. പ്രേമലുവിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിലൂടെ തമിഴിലും തെലുങ്കിലും നസ്‌ളിന് ഏറെ ആരാധകരെ ലഭിച്ചു. ഖാലിദ് റഹ്മാന്‍, അഭിനവ് സുന്ദര്‍ നായക്, ഡൊമിനിക് അരുണ്‍ എന്നിവരുടെ ചിത്രങ്ങളില്‍ നസ്‌ളിന്‍ ആണ് നായകന്‍. പ്രേമലു 2 ല്‍ അഭിനയിക്കുന്നുണ്ട്.