Latest News

കാര്‍ റേസിംഗിനിടെ നടന്‍ അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് താരം; സ്റ്റാഫിനൊപ്പം ട്രാക്ക് വൃത്തിയാക്കുന്ന താരത്തിന്റെ വീഡിയോ പുറത്ത്

Malayalilife
 കാര്‍ റേസിംഗിനിടെ നടന്‍ അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് താരം; സ്റ്റാഫിനൊപ്പം ട്രാക്ക് വൃത്തിയാക്കുന്ന താരത്തിന്റെ വീഡിയോ പുറത്ത്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം. ജിടി4 യൂറോപ്യന്‍ സീരീസ് റേസിംഗിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍. അപകടത്തില്‍ അജിത്തിന് പരുക്കൊന്നും പറ്റിയിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പരിസരം വൃത്തിയാക്കുന്ന അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇരുകാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. GT4 യൂറോപ്യന്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കുന്നതിനിടെ മിസാനോ ട്രാക്കില്‍ വെച്ചാണ് സംഭവം. കൂട്ടിയിടിച്ചിട്ടും അജിത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. 

ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ദൃശ്യം GT4 യൂറോപ്യന്‍ സീരീസിന്റെ എക്സ് പേജ് ആണ് പുറത്തുവിട്ടത്. ഗുരുതരമായേക്കാവുന്ന ഒരു അപകടം ഒഴിവാക്കുന്നതില്‍ അദ്ദേഹത്തിന്റെ അനുഭവപരിചയം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. റേസ്ട്രാക്കിലെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

ബെല്‍ജിയത്തിലെ സ്പോ-ഫ്രാങ്കോര്‍ചാംപ്സ് സര്‍ക്യൂട്ടില്‍ നടക്കുന്ന മൂന്നാം റൗണ്ടിനായി തയാറെടുക്കുകയാണ് അജിത് ഇപ്പോള്‍. അജിത് 2003 ലാണ് റേസിംഗ് രംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം ഈ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയ അദ്ദേഹം 2010 ല്‍ ഫോര്‍മഒല 2 ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. ജര്‍മ്മനി, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ട്, അഭിനയജീവിതവും റേസിംഗിനോടുളള അഭിനിവേശവും ഒരുപോലെയാണ് താരം കൊണ്ടുപോകുന്നത്. സിനിമയ്ക്കും മോട്ടോര്‍സ്പേര്‍ടിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അടുത്തിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അജിത്തിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.ൃ
 

Ajith involved in Another Shocking Car Accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES