ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും തമിഴ് നടന്‍ അജിത് കുമാര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. 'രാജാവിന് കിരീടം കിട്ടി' എന്ന തലക്കെട്ടിലാണ് ഇതിന്റെ വീഡിയോ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
അജിത്തിനൊപ്പം ശാലിനിയും മക്കളും ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാര്‍ഡും ഡല്‍ഹിയില്‍ എത്തിയിരുന്നു നന്ദമുരി ബാലകൃഷ്ണ, ശേഖര്‍ കപൂര്‍ എന്നിവരും രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പത്മപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
അജിത് കുമാര്‍ കഴിഞ്ഞ ദിവസം കുടുംബസമേതം ദല്‍ഹിയില്‍ എത്തിയിരുന്നു. ബേബി ശാലിനിയും രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. കറുത്ത കോട്ടും സ്യൂട്ടും ധരിച്ചാണ് അജിത് കുമാര്‍ എത്തിയത്. അജിത് കുമാര്‍ വേദിയിലേക്ക് കയറുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ സദസ്സില്‍ ഭാര്യ ശ
ലിനി മക്കള്‍ക്കൊപ്പം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു.......