Latest News

മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വഴി വയനാട്ടിലെ ആദിവാസികള്‍ക്ക് വീടു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല; 57 കുടുംബങ്ങള്‍ അടങ്ങുന്ന കോളനിയിലെ കുടിലുകള്‍ നശിച്ചിട്ട് മാസങ്ങള്‍; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വീടിനു മുന്‍പില്‍ കുടില്‍ കെട്ടി സമരം ചെയ്യാനൊരുങ്ങി ആദിവാസി കുടുംബങ്ങള്‍

Malayalilife
 മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വഴി വയനാട്ടിലെ ആദിവാസികള്‍ക്ക് വീടു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടന്നില്ല; 57 കുടുംബങ്ങള്‍ അടങ്ങുന്ന കോളനിയിലെ കുടിലുകള്‍ നശിച്ചിട്ട് മാസങ്ങള്‍; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വീടിനു മുന്‍പില്‍ കുടില്‍ കെട്ടി സമരം ചെയ്യാനൊരുങ്ങി ആദിവാസി കുടുംബങ്ങള്‍

ല സൂപ്പര്‍ താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരരാകുന്നത് പ്രേക്ഷകര്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്നാല്‍ പലരും വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളാക്കി മാത്രം ഒതുക്കുകയാണ് പതിവ്. നടന്‍ സുരേഷ് ഗോപി സഹായം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് കാണിച്ച് കോടീശ്വരനിലെ മത്സരാര്‍ഥിയായ യുവതി പോസ്റ്റിട്ടത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ നടി മഞ്ജുവാര്യര്‍ ചതിച്ചെന്ന് ആരോപിച്ച് വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ രംഗത്തത്തിയിരിക്കുകയാണ്.

നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് പറഞ്ഞാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജു വാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി.

വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. ഈ വരുന്ന 13 ന് തൃശൂരിലെ താരത്തിന്റെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ അറിയിച്ചു. പ്രളയത്തിന് മുന്‍പ് വയനാട്ടിലെ പനമരം പൊയില്‍ കോളനിയിലെ വീടില്ലാത്ത കോളനി നിവാസികള്‍ക്ക് മഞ്ജു വാരിയര്‍ ഫൗണ്ടേഷനാണ് വീട് വാഗ്ദാനം ചെയ്തത്. വാദ്ഗാനം വന്നതോടെ ആദിവാസികള്‍ക്ക് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ പദ്ധതികളിലൊന്നും ഇവരെ പെടുത്തുന്നില്ല.

മഞ്ജു ഞങ്ങള്‍ അറിയാതെ എങ്ങിനെ ഞങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും മഞ്ജുവിനോട് ആരാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇവര്‍ ചോദിക്കുന്നു. അപേക്ഷയുമായി എത്തുന്നവരോട് നിങ്ങള്‍ മഞ്ജുവാര്യരുടെ വീട് നിര്‍മ്മാണ പദ്ധതിയില്‍ അംഗമായിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ സഹായം എന്തിനാണ് എന്ന് അധികാരികള്‍ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.

മഴയില്‍ കോളനിയിലെ പലവീടുകളും പൂര്‍ണമായി തകര്‍ന്നു. ശേഷിച്ചവ ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. വയനാട് പനമരം പരക്കുനി കോളനി പ്രളയത്തില്‍ മൂന്ന് തവണയാണ് വെള്ളത്തിനടിയിലായത്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ വെള്ളം കയറാറുണ്ടെങ്കിലും, ഇത്തവണ രൂക്ഷമായ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. കോളനിയിലെ ഷെഡുകള്‍ പൂര്‍ണമായും ഒലിച്ചുപോയി, വീടുകള്‍ പലതും പൂര്‍ണമായും തകര്‍ന്നു. പലവീടുകളും ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതിനും കിടന്നുറങ്ങാനും ഇവിടെ സൗകര്യമില്ല.

ബാണാസുര സാഗര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഇരച്ചെത്തിയതോടെയാണ് കോളനി പൂര്‍ണമായും വെള്ളത്തിനടിയിലായത്. വീട്ടിലെ പാത്രങ്ങളും വിലപ്പെട്ട രേഖകളും ഉള്‍പ്പെടെ എല്ലാം പുഴയെടുത്തു. പ്രദേശത്തെ കൃഷി പൂര്‍ണമായും നശിച്ചതോടെ ഇവര്‍ക്ക് പണിയില്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നു. ഇതിനിടെയാണ് സഹായവുമായി മഞ്ജു വാര്യര്‍ എത്തിയത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സഹായം പോലും കിട്ടാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. ഇതോടെയാണ് ലേഡി സൂപ്പര്‍ സ്റ്റാറിനെതിരായ വികാരം ശക്തമായത്.

Read more topics: # Manju Warrier,# Wayanad Adivasi,# Shelter,# Fund,# Home
Manju Warrier doesnot keeps her promise on Wayanad Adivasi Colonies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES