Latest News

ജയം രവിയുടെ ആക്ഷൻ ത്രില്ലർ 'അടങ്ക മറു' 21ന്

Malayalilife
ജയം രവിയുടെ ആക്ഷൻ ത്രില്ലർ 'അടങ്ക മറു' 21ന്

 

 ജയം രവിയെ നായകനാക്കി പുതുമുഖമായ കാർത്തിക്ക്  തങ്കവേലു സംവിധാനം ചെയ്ത 'അടങ്ക മറു' ഡിസംബർ 21- ന്‌ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. റാഷി ഖന്നയാണ് നായിക. സാമൂഹ്യ പ്രതിബദധതയുള്ള ഒരു പോലീസ് ഓഫീസർ നായക കഥാപാത്രമാണ് ചിത്രത്തിൽ ജയം രവിയുടെത് . ആദ്യന്തം ജിജ്ഞാസ ഭരിതമായ ആക്ഷൻ ത്രില്ലറാണ് ചിത്രം. ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ  ക്ലൈമാക്സ് രംഗം കാണികൾക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമത്രെ. 'സ്റ്റണ്ട്' ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ത്രസിപ്പക്കുന്ന ആക്ഷൻ രംഗങ്ങളും , പ്രണയവും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു തിരക്കഥയാണ് 'അടങ്ക മറു' വിന് അവലംബം. 

പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്,  മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഹോം മൂവി മേക്കേഴ്‌സിന് വേണ്ടി സുജാത വിജയകുമാർ നിർമ്മിച്ച 'അടങ്ക മറു' രമ്യാ മുവീസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. 

Adanga Maru - Official Trailer -Jayam Ravi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES