മുതിർന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാ റാണി(62) വിടവാങ്ങി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിന്റെ വിയോഗം. അന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍ നായരുടെ സഹധർമ്മിണിയാണ് ഉഷാ റാണി. താരത്തിന്റെ സംസ്കാര ചടങ്ങുകൾ വൈകീട്ടോടെ ചെന്നൈയില്‍ വച്ച് നടക്കും.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഉഷാറാണി ഇരുനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. താരത്തിന്റെ മലയത്തിലെ പ്രധാന ചിത്രങ്ങൾ അഹം, ഏകല്യവൻ, മഴയെത്തും മുൻപേ, പത്രം, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, പഞ്ചമി തുടങ്ങിയവയാണ്.
1966ല്‍ ബാലതാരമായി "ജയില്‍" എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.മുപ്പതിലേറെ സിനിമകളില്‍ ബാലതാരമായി മാത്രം ഉഷാറാണി അഭിനയിച്ചിട്ടുണ്ട് . ഉഷാറാണി കമല്‍ഹാസൻ, ശിവാജി ഗണേശന്‍, എം.ജി.ആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും വേഷമിട്ടിട്ടുണ്ട് . വിഷ്ണു ശങ്കരൻ നായർ ആണ് മകൻ.