ബിന്ദു പണിക്കരുടെ മകള്‍ എന്നതിലുപരി സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ താരപുത്രിയാണ് കല്യാണി ബിന്ദുപണിക്കര്‍. ഇപ്പോഴിതാ താരം ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ്.
അതൊരു സ്വപ്നമായിരുന്നില്ല എന്ന കാപ്ഷനോടെയാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം കല്യാണി ബിന്ദു പണിക്കര്‍ പങ്കിട്ടത്. ജോഡി കാെള്ളമെന്നും ഇവരെ വച്ച് പുത്തന്‍ ചിത്രം വന്നാല്‍ പൊളിക്കുമെന്നുമാണ് കമന്റുകള്‍. ഇരുവരും ഒന്നിച്ചുള്ള ഉടനെ തന്നെ സംഭവിക്കുമെന്ന് പ്രവചിക്കുന്നവരാണധികവും.
ഡാന്‍സ് വീഡിയോകളിലൂടെയും ഡബ്‌സ്മാഷിലൂടെയും തിളങ്ങിയ കല്യാണി ഉടനെ വെള്ളിത്തിരയിലും അരങ്ങേറും. മോഹന്‍ലാല്‍- ജോഷി ചിത്രം റമ്പാനിലൂടെയാകും താരപുത്രിയുടെ അരങ്ങേറ്റം. ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് കല്യാണി അഭിനയിക്കുന്നത്. റീല്‍സുകളിലൂടെ പരിചിതയായ താരപുത്രിയുടെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന കഥാപാത്രമാകും റമ്പാനിലേതെന്നാണ് റിപ്പോര്‍ട്ട്.